കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഷാർജ

മഴയിലും വെള്ളപ്പൊക്കത്തിലും വീട് തകർന്ന 1806 പേര്‍ക്കായി 4.9 കോടി ദിര്‍ഹമാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്

dot image

ഷാര്‍ജ: ഏപ്രില്‍ മാസത്തില്‍ യുഎഇയില്‍ പെയ്ത കനത്ത മഴയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഷാര്‍ജ. മഴയിലും വെള്ളപ്പൊക്കത്തിലും വീട് തകർന്ന 1806 പേര്‍ക്കായി 4.9 കോടി ദിര്‍ഹമാണ് നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

വീടുകളില്‍ ചോര്‍ച്ചയോ ചെറിയ നഷ്ടങ്ങളോ അനുഭവപ്പെടുന്ന വീട്ടുടമകള്‍ക്ക് 25,000 ദിര്‍ഹം ഒറ്റത്തവണ സഹായമാണ് ലഭിക്കുക. ഇത്തരത്തിലുള്ള 1568 കേസുകളിലായി 4.92 കോടി ദിര്‍ഹം വിതരണം ചെയ്യും.

എമിറേറ്റിന് പുറത്ത് താമസിക്കുന്ന 83 ഷാര്‍ജാ നിവാസികള്‍ക്ക് 45.6 ലക്ഷം ദിര്‍ഹം വിതരണം ചെയ്യും. ഭാഗികമായി നശിച്ച വീട്ടുപകരണങ്ങള്‍ മാറ്റാനും അറ്റകുറ്റപ്പണികള്‍ നടത്താനും ധനസഹായവും നല്‍കും. കനത്ത മഴയില്‍ ഗൃഹോപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും സഹായം നല്‍കും.

dot image
To advertise here,contact us
dot image