'യുഎഇ വിത്ത് യു, ലെബനൻ'; ലെബനൻ ജനതയ്ക്ക് പിന്തുണയുമായി ദേശീയ ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ന​ഹ്യാന്റെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ ക്യാമ്പയിൻ നടപ്പാക്കുന്നത്.

dot image

ദുബായ്: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ലെബനൻ ജനതയ്ക്ക് പിന്തുണയുമായി യുഎഇ. യുഎഇ ദേശീയ ദുരിതാശ്വാസ ക്യാമ്പയിൻ ആരംഭിച്ചു. 'യുഎഇ വിത്ത് യു, ലെബനൻ' എന്ന പേരിലാണ് ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ ന​ഹ്യാന്റെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ ക്യാമ്പയിൻ നടപ്പാക്കുന്നത്. യുഎഇ വാർത്ത ഏജൻസിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലെബനന് 100 മില്യൺ ഡോളർ അടയിന്തര സഹായം നൽകാന്‌ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. കൂടാതെ, ലോകാരോ​ഗ്യ സംഘടനയുമായി സഹകരിച്ച് 40 ടൺ അടിയന്തര മെഡിക്കൽ സപ്ലൈകളുമായി യുഎഇയുടെ വിമാനം കഴിഞ്ഞ ദിവസം ലെബനനിലേക്ക് അയച്ചിരുന്നു.

അതേസമയം വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. വടക്കന്‍ ലെബനനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. ഹമാസ് സൈനിക വിഭാഗം നേതാവ് സയീദ് അത്തല്ല അലിയാണ് കൊല്ലപ്പെട്ടത്. ബെഡ്ദാവിയിലെ പലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us