ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയിലെ മികച്ച അധ്യാപകർക്ക് ഗോൾഡൻ വിസക്കായി ഒക്ടോബർ 15 മുതൽ അപേക്ഷിക്കാമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ). ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സ്വകാര്യ സ്കൂൾ വിഭ്യാഭ്യാസ രംഗത്ത് മികച്ച സംഭവാനകൾ നൽകിയ അധ്യാപകർക്ക് ഗോൾഡൻ വിസ നൽകുമെന്ന് പ്രഖ്യാപിച്ചത്. ലോക അധ്യാപക ദിനത്തിലായിരുന്നു ഗോൾഡൻ വിസ പ്രഖ്യാപനം നടത്തിയത്.
ബാല്യകാല കേന്ദ്രങ്ങൾ, സ്വകാര്യ സ്കൂളുകൾ, അന്തർദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മികച്ച അധ്യാപകർക്കാണ് ഗോൾഡൻ വിസ അനുവദിക്കുന്നത്. അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം തുടങ്ങി മികച്ച അക്കാദമിക് ഫലങ്ങളും അംഗീകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം നൽകുക. ഈ പദ്ധതിയിലൂടെ കഴിവുള്ള അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കുകകയും വിദ്യാഭ്യാസത്തിന് ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ദുബായ് ലക്ഷ്യമിടുന്നത്.
ഗോൾഡൻ വിസയ്ക്കുള്ള മാനദണ്ഡങ്ങൾ:
ആർക്കൊക്കെ അപേക്ഷിക്കാം:
എല്ലാ വർഷവും ഒക്ടോബർ പകുതി മുതൽ ഡിസംബർ പകുതി വരെ അധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാവുന്നതാണ്. കെഎച്ച്ഡിഎയുടെ ഇ-സേവനം വഴിയാണ് നോമിനേഷന്‍ നല്‍കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുന്‍പ് നോമിനേറ്റ് ചെയ്യുന്ന അധ്യാപകർ യോഗ്യരാണോ എന്ന് സ്ഥാപനത്തിൻ്റെ ആഭ്യന്തര സമിതി ഉറപ്പാക്കണം. ഇതിനായുള്ള നടപടികൾക്ക് 45 ദിവസമാണ് എടുക്കുന്ന സമയം. കെഎച്ച്ഡിഎ തയ്യാറാക്കുന്ന അന്തിമ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഗോൾഡൻ വിസ നൽകുക.
ആവശ്യമായ രേഖകൾ: