വിമാനത്താവളത്തില്‍ നിന്ന് സെമി സ്ലീപ്പര്‍; പ്രവാസികള്‍ക്കായി കെഎസ്ആര്‍ടി സര്‍വീസ് നടപ്പാക്കുമെന്ന് മന്ത്രി

ലേണേഴ്സ് എടുത്താൽ പ്രവാസികൾക്ക് അഞ്ച് ദിവസത്തിനകം ലൈസൻസ് ടെസ്റ്റ് ഡേറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു

dot image

ദുബായ്: പ്രവാസികൾക്ക് വാ​ഗ്ദാനങ്ങളുമായി ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. പ്രവാസികൾക്കു വേണ്ടി കെഎസ്ആർടിസി സർവീസ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് സെമി സ്ലീപ്പർ സർവീസാണ് ആരംഭിക്കുക. ഇതിനായി 16 ബസ്സുകൾ സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അജ്മാനിൽ കെയർ ചിറ്റാർ പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടക്കത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, കോട്ടയം, തിരുവല്ല എന്നീ ഭാ​ഗത്തേക്കാണ് പരീക്ഷണയോട്ടം നടത്തുക. ബുക്കിങ് ഉൾപ്പെടെ എല്ലാം ഓൺലൈൻ വഴിയായിരിക്കും. യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തിക്കൊടുക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ദീർഘദൂര ബസ്സുകളിൽ സ്നാക്സ് ഷോപ്പുകൾക്കായുള്ള പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടാതെ ലേണേഴ്സ് എടുത്താൽ പ്രവാസികൾക്ക് അഞ്ച് ദിവസത്തിനകം ലൈസൻസ് ടെസ്റ്റ് ഡേറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. അടുത്ത മാർച്ച് 30ന് മുമ്പ് എല്ലാ ബസ്സുകളും ബസ് സ്റ്റേഷനുകളും പൂർണ്ണമായി മാലിന്യ മുക്തമാക്കും. കേരളത്തിലെ 93 ഡിപ്പോകളിൽ 11 എണ്ണം മാത്രമാണ് നഷ്ടത്തിലോടുന്നതെന്നും മന്ത്രി വ്യക്തമാക്കി. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കരകയറ്റാനായി പ്രവർത്തിക്കുന്ന ജീവനക്കരെ മന്ത്രി പരിപാടിയിൽവെച്ച് അഭിനന്ദിക്കുകയും ചെയ്തു. 700 ഓളം പേർ പങ്കെടുത്ത ഓണാഘോഷ പരിപാടയിലേക്കാണ് മന്ത്രി എത്തിയത്.

Content Highlights: Minister K B Ganesh Kumar said KSRTC will start service for Expatriates

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us