ദുബായിൽ റോഡിന് നടുവില്‍ വാഹനം നിര്‍ത്തിയിടുന്നവർക്ക് മുന്നറിയിപ്പ്; നിയമലംഘകർക്ക് 1000 ദിര്‍ഹം പിഴ

ദുബായ് ട്രാഫിക് വിഭാ​ഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റഊയി ആണ് ഇക്കാര്യം അറിയിച്ചത്.

dot image

ദുബായ്: എമിറേറ്റിൽ വാഹനം നടുറോഡിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷയായി ലഭിക്കുക. ദുബായ് ട്രാഫിക് വിഭാ​ഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റഊയി ആണ് ഇക്കാര്യം അറിയിച്ചത്.

എൻജിൻ തകരാർ, ഇന്ധനമില്ലായ്മ, ടയർ പൊട്ടുക തുടങ്ങിയ കാരണങ്ങളാലാണ് പലരും വാഹനങ്ങൾ നടുറോഡിൽ നിർത്തിയിടുന്നത്. അതുകൊണ്ട് തന്നെ യാത്ര പുറപ്പെടുന്നതിന് മുന്‍പ് വാഹനം ​ഗതാ​ഗതയോ​ഗ്യമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അധികൃതർ നിർദേശിച്ചു.

ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടന്ന് കേടായാൽ ഉടൻ പൊലീസിനെ അറിയിക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ സുരക്ഷാ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിസ്സാര അപകടങ്ങളിൽപ്പെടുന്നവർ മറ്റു വാഹനങ്ങൾക്ക് പ്രയാസമുണ്ടാകാത്ത വിധം റോഡ് സൈഡിലേക്ക് മാറ്റിയിടണമെന്ന് അധികൃതർ നിർദേശം നൽകി.

Content Highlights: Traffic Regulation in Dubai

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us