ദുബായ്: അടുത്ത വർഷത്തേക്കുള്ള ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. 7150 കോടി ദിർഹം വരുമാനവും 7150 കോടി ദിർഹം ചെലവും പ്രതീക്ഷിക്കുന്ന സന്തുലിതമായ ജനറൽ ബജറ്റിനാണ് അംഗീകാരം ലഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് ബജറ്റിന് അംഗീകാരം നൽകിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.
2024ലെ ഫെഡറൽ ബജറ്റ് 6406 കോടി ദിർഹമായിരുന്നു. മുൻ വർഷത്തേക്കാൾ 1.6 ശതമാനം കൂടുതലായിരുന്നു ഇത്. 2023 മുതൽ 2026 വരെയുള്ള വഷങ്ങളിലുള്ള മൊത്തം ഫെഡറൽ ബജറ്റിന് യുഎഇ 2022ൽ 252.3 ബില്യണ്‍ അനുവദിച്ചിരുന്നു.
2025ൽ യുഎഇ ബജറ്റിൻ്റെ ഭൂരിഭാഗവും സാമൂഹിക വികസനത്തിനും പെൻഷനുകൾക്കുമായാണ് വകമാറ്റിയിരിക്കുന്നത്. സർക്കാർ കാര്യങ്ങൾക്ക് 35.7 ശതമാനവും മാറ്റിവെച്ചിട്ടുണ്ട്. സാമൂഹിക വികസനത്തിനായി വികയിരുത്തിയിരിക്കുന്നത് 27.859 ശതകോടി ദിർഹമാണ്.
Content Highlights: Biggest Budget in history approved uae ministry