റാസൽ ഖൈമയിൽ 1.2 കോടി ദിർഹത്തിന്റെ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

ഫെഡറൽ ടാക്സ് അതോറിറ്റിയും സാമ്പത്തിക വികസന വകുപ്പും ചേർന്ന് നടത്തിയ റെയ്ഡിൽ 7195 കിലോ പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്

dot image

റാസൽഖൈമ: റാസൽഖൈമയിലെ ഫാമുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 1.2 കോടി ദിർഹം വില മതിക്കുന്ന ഉത്പന്നങ്ങളാണ് റെയ്ഡിൽ പിടിച്ചെടുത്തത്. ഫെഡറൽ ടാക്സ് അതോറിറ്റിയും സാമ്പത്തിക വികസന വകുപ്പും ചേർന്ന് നടത്തിയ റെയ്ഡിൽ 7195 കിലോ പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.

പ്രദേശത്തെ ഫാമുകൾ അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പിന്നാലെ റാക് ദക്ഷിണ മേഖലയിലെ ഫാമുകളിൽ സൂക്ഷിച്ചിരുന്ന ലൈസൻസില്ലാതെ കടത്തിയ പുകിയ ഉത്പന്നങ്ങളുടെ വലിയ ശേഖരമാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

ഫാമിൽ അധികൃതർ നടത്തിയ പരിശോധനയിൽ കാലഹരണപ്പെട്ട പുകയിലഉത്പന്നങ്ങൾ നിറങ്ങൾ ചാലിച്ച് കച്ചവടം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മാസങ്ങളായി ലൈസൻസില്ലാതെ അനധികൃത കച്ചവടം നടത്തിയതായി ഫാം തൊഴിലാളികൾ സമ്മതിച്ചിട്ടുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് പ്രതികൾ നടത്തിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: 12 Million Dhirham worth of tobacco prouct seized in Rasalkhaima

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us