അബുദബിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

അന്തിമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

dot image

അബുദബി: ബനിയാസിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ഒഴപ്രത്തെ കോക്കാടൻ റജിലാൽ (50) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടിയിലാണ് അപകടമുണ്ടായത്. മൃതദേഹം ബിനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അന്തിമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അൽ മൻസൂർ കോൺട്രാക്ടിങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായി ജോലി ചെയ്യുകയായിരുന്നു റജിലാൽ. കേരള സോഷ്യൽ സെൻ്ററിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്ററായിരുന്ന റജിലാൽ അബുദബി ശക്തി തിയറ്റേഴ്സിന്റെ സജീവ പ്രവർത്തകനാണ്. റജിലാൽ കുടുബസമേതം അബുദബിയിലാണ് താമസം.

ഭാര്യ മായ കേരള സോഷ്യൽ സെന്റർ വനിതാ കമ്മിറ്റി അം​ഗമാണ്. മൂത്തമകൻ നിരഞ്ജൻ ചെന്നൈയിൽ മൂന്നാം വർഷ ഫാഷൻ ഡിസൈൻ വിദ്യാർത്ഥിയാണ്. ഇളയമകൻ ലാൽ കിരൺ ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്.

Content Highlights: Malayali died in a accident in Abu Dhabi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us