ടാക്സിയിൽ നിന്ന് ലഭിച്ചത് 1 മില്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ; തിരികെ നൽകി ഡ്രൈവർ, ഡ്രൈവറെ ആദരിച്ച് പൊലീസ്

ചടങ്ങിൽ അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി​ഗേഡിയൻ മാജിദ് അൽ സുവൈദി ഡ്രൈവർക്ക് അവാർഡ് സമ്മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്തു

dot image

ദുബായ്: തൻ്റെ ടാക്സിയിൽ മറന്നുവെച്ച ഒരു മില്യൺ ദിർഹം വിലമതിക്കുന്ന സാധനങ്ങൾ തിരികെ നൽകിയ ടാക്സി ഡ്രൈവർക്ക് ദുബായ് പൊലീസിൻ്റെ അം​ഗീകാരം. ഈജിപ്ഷ്യൻ പൗരനായ ഹമദ അബു സെയ്ദ് എന്നയാളുടെ സത്യസന്ധതയ്ക്കാണ് ദുബായ് പൊലീസ് അം​ഗീകാരം നൽകിയത്. ചടങ്ങിൽ അൽ ബർഷ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി​ഗേഡിയൻ മാജിദ് അൽ സുവൈദി ഡ്രൈവർക്ക് അവാർഡ് സമ്മാനിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

പൊതുജന സഹകരണം വളർത്തിയെടുക്കുന്നതിനലൂടെ ദുബായ് പൊലീസിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത്തരത്തിലുള്ള പ്രവൃത്തികൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അൽ സുവൈദി ഡ്രൈവർക്ക് പ്രശംസാ പത്രം നൽകുകയും ചെയ്തു. സുരക്ഷ വർധിപ്പിക്കുന്നതിൽ കമ്മ്യൂണിറ്റിയുടെ സഹകരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

തനിക്ക് ലഭിച്ച അം​ഗീകാരത്തിന് അബു സെയ്ദ് നന്ദി രേഖപ്പെടുത്തി. ടാക്സിയിൽ നിന്നും ലഭിച്ച വിലപിടിപ്പുള്ള വസ്തുക്കൾ ശരിയായ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകേണ്ടത് തൻ്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Dubai Police Honour Taxi Driver For Returning Valuables Worth Dh1 million

dot image
To advertise here,contact us
dot image