ദുബായിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിലവാരമില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

വെള്ളം വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ചില മാര്‍ഗ നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

dot image

ദുബായ്: എമിറേറ്റില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിലവാരമില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത പ്ലാസ്റ്റിക് സാധനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് എമിറേറ്റ്‌സ് സൊസൈറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ രാജ്യാന്തര നിമങ്ങള്‍ പാലിച്ച് മാത്രമേ നിര്‍മ്മിക്കാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

വെള്ളം വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍മ്മിക്കുന്നതിനായുള്ള ചില മാര്‍ഗ നിര്‍ദേശങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

  • പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം വിതരണം ചെയ്യുന്നവര്‍ ഉപയോഗ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം.
  • വെള്ളം നിറച്ച ബോട്ടിലുകളില്‍ ചൂടും സൂര്യപ്രകാശവും നേരിട്ടേല്‍ക്കരുതെന്നും കുടിവെള്ളം ഉപയോഗ ശൂന്യമാകുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
  • ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൂടുതല്‍ തവണ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
  • പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിലവാരം നോക്കി തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം.
  • സുരക്ഷിത നമ്പറുകള്‍ നോക്കി വാങ്ങണം
  • വിപണികളിലെ ഭൂരിഭാഗം പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും സുരക്ഷിതമാണെങ്കിലും ആരോഗ്യത്തെ ബാധിക്കുന്നവ കണ്ടെത്തിയതായി സൊസൈറ്റി അറിയിച്ചു.
  • ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ 1,2,5 എന്നീ നമ്പര്‍ മുദ്ര ചെയ്തവ മാത്രം ഉപയോഗിക്കണം.
  • 3,6,7 നമ്പറില്‍പ്പെട്ട പാത്രങ്ങൾ ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയതിനാല്‍ ഭക്ഷണപാനിയങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് വിദഗ്ധര്‍ ആവശ്യപ്പെട്ടു.
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us