ഗ്രാമ പ്രദേശങ്ങളുടെ മുഖച്ഛായ മാറ്റാൻ ദുബായ്; 39 കോടി ദിർ​ഹത്തിൻ്റെ പദ്ധതികൾക്ക് അം​ഗീകാരം

ടൂറിസം മേഖലയുടെ വളർച്ച കൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയ്ക്ക് അം​ഗീകാരം നൽകിയത്.

dot image

ദുബായ്: എമിറേറ്റിലെ ​ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായി പുതിയ 37 പദ്ധതികൾക്ക് അം​ഗീകാരം നൽകി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ഈ പുതിയ പദ്ധതികൾക്കായി 39 കോടി ദിർഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയുടെ വളർച്ച കൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയ്ക്ക് അം​ഗീകാരം നൽകിയത്.

മരുഭൂ ടൂറിസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സൈഹ് അസ്സലാം പാതയാണ് പദ്ധതിയിൽ പ്രധാനപ്പെട്ടത്. ഈ പദ്ധതിയുടെ മാസ്റ്റർ പ്ലാനിം​ഗിന് ഷെയ്ഖ് ഹംദാൻ അം​ഗീകാരം നൽകിയിട്ടുണ്ട്. ​ഗ്രാമമേഖലയിലൂടെ നൂറു കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയാണിത്. വാഹനങ്ങൾക്ക് പുറമെ റോഡിനിരുവശവും സൈക്കിൾ ട്രാക്കുണ്ടാകും. 2040 ഓടെ മുപ്പത് ലക്ഷത്തിലധികം ആളുകൾ പ്രതിവർഷം പാതയിലെത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അൽ ഖുദ്റ തടാകത്തിനടുത്താണ് സൈഹ് അസ്സലാം പാതയുടെ പ്രധാന സ്റ്റേഷൻ നിർമ്മിക്കുക. ഇവിടെ പരമ്പരാ​ഗത മാർക്കറ്റുകളും സ്ഥാപിക്കും.

ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് മരുഭൂമിയിൽ ക്യാംപ് ചെയ്ത് പ്രകൃതി ഭം​ഗി ആസ്വദിക്കാനുള്ള സൗകര്യമുണ്ടായിരിക്കും. ഫ്ളമിം​ഗോ തടാകത്തിന് അടുത്തായിട്ടാണ് രണ്ടാമത്തെ സ്റ്റേഷനായ വൈൽഡ് ലൈഫ് സ്റ്റേഷൻ നിർമ്മിക്കുന്നത്. വന്യ ജീവികളേയും ലൗ ലേക്കിലെ കാഴ്ചകളും ആകാശത്ത് പറന്ന് നടന്ന് ആസ്വ​ദിക്കാനും കഴിയുന്ന ഹോട്ട് എയർ ബലൂണുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. എക്സ്പോ 2020 തടാകത്തിനടുത്ത് സ്ഥാപിക്കുന്ന അഡ്വഞ്ചർ സ്റ്റേഷൻ, അൽ മർമൂം ഒട്ടക ഫാമിനടുത്ത് സ്ഥാപിക്കുന്ന കൾച്ചറൽ എക്സ്പീരിയൻസ് സ്റ്റേഷൻ, മരുഭഊമിക്ക് അകത്തെ ഡിസോർട്ട് അഡ്വഞ്ചർ സ്റ്റേഷൻ എന്നിവയാണ്. ഇവിടങ്ങളിൽ വ്യത്യസ്ത തരത്തിൽ വിവിധ പദ്ധതികളാണ് നടപ്പിലാക്കാൻ പോകുന്നത്.

Content Highlights: Dubai approved projects worth 39 crore dirhams

Community-verified icon
dot image
To advertise here,contact us
dot image