അബുദബി: സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അബുദബി ജുഡീഷ്യൽ വകുപ്പ്. പണം തട്ടാനായി സൈബർ കുറ്റവാളികൾ നടത്തുന്ന ആറ് പ്രധാന നീക്കങ്ങളെ കുറിച്ചാണ് അബുദബി ജുഡീഷ്യൽ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുമ്പ് എടുത്ത ഫോട്ടോകളോ ചാറ്റുകളോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട രീതിയെന്ന് മുന്നറിയിപ്പിൽ പറയുന്നു. രണ്ടര ലക്ഷം മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴയും രണ്ടു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
സാമ്പത്തിക തട്ടിപ്പ് മാത്രമല്ല. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗീക താത്പര്യങ്ങൾക്കായി ഇരകളെ വിനിയോഗിക്കുന്നുണ്ടെന്നും വകുപ്പ് ചൂണ്ടിക്കാട്ടി. ഇരകളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന പ്രശ്നങ്ങൾ പുറത്തുവിടുമെന്നുള്ള ഭീഷണികളിലൂടെ പണം തട്ടുന്നതിനെതിരെ ബോധവത്കരണം നടത്തുന്നതിനായി വകുപ്പ് നടത്തിയ സർവേയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Content Highlights: Abu Dhabi study exposes six electronic blackmail tactics