ദുബായ്: യുഎഇയുടെ വടക്കൻ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിൽ വെള്ളച്ചാട്ടങ്ങൾ സജീവമായി. ഷാർജ, ഖോർഫക്കാൻ എന്നിവിടങ്ങളിലെ മലനിരകളിലാണ് വെള്ളച്ചാട്ടങ്ങൾ സജീവമായിരിക്കുന്നത്. ഖോർഫക്കാൻ മലനിരകളിലൂടെ മഴ വെള്ളം റോഡിലേക്ക് ഒഴുകിവരുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കാലാവസ്ഥാ കേന്ദ്രം എക്സിൽ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ഷാർജയിലെ വാദി അൽ ഹിലൂ ഏരിയകളിലും മഴ ലഭിച്ചു. വടക്കുകിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. മൂടൽ മഞ്ഞിന് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർക്ക് അബുദബി പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഡ്രൈവർമാർ റോഡുകളിൽ കുറഞ്ഞ വേഗപരിധി പാലിക്കണം. സുരക്ഷക്കായി ഇലക്ട്രോണിക്ക് സ്ക്രീനുകളിൽ കാണിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
Content Highlights: Rain triggers waterfalls in Sharjah mountains as downpour hits some parts of country