രോ​ഗ സാധ്യത മുൻകൂട്ടി കണ്ട് പ്രതിരോധിക്കാം; യുഎഇയിൽ പുതിയ ചട്ടങ്ങളുമായി യുഎഇ

ഹൃദയാഘാതവും പക്ഷാഘാതവും നേരത്തേ പ്രവചിക്കുന്നതിനും 2030ഓടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കുന്നതിനുമായി യുഎഇ പുതിയ ആരോഗ്യ ചട്ടങ്ങൾ അവതരിപ്പിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു

dot image

ദുബായ്: പക്ഷാഘാതം, ഹൃദ്രോ​ഗം തുടങ്ങിയവ മൂലമുള്ള മരണ സംഖ്യ കുറയ്ക്കുന്നതിനായി പുതിയ ചട്ടങ്ങൾ പുറത്തിറക്കി യുഎഇ. ഹൃദയാഘാതവും പക്ഷാഘാതവും നേരത്തേ കണ്ടെത്തുന്നതിനും 2030ഓടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കുന്നതിനുമായി യുഎഇ പുതിയ ആരോഗ്യ ചട്ടങ്ങൾ അവതരിപ്പിച്ചതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഹൃദ്രോഗം

ഹൃദ്രോ​ഗ അപകട സാധ്യത കണക്കാക്കുന്ന ഫ്രംമിൻ​ഗം കാർഡിയോവാസ്കുലർ റിസ്ക് സ്കോർ സംവിധാനം യുഎഇയിലെ എല്ലാ സർക്കാർ ആശുപത്രികളിലും സജ്ജമാണ്. രോ​ഗിയുടെ പ്രായം, കൊളസ്ട്രോൾ അളവ്, രക്തസമ്മർദ്ദം, പ്രമേഹം, പുകവലി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് പഠനവിധേയമാക്കിയാണ് ഹൃദ്രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നത്. ഇതിലൂടെ ഉയർന്ന അപകട സാധ്യതയുള്ള രോ​ഗികളെ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തെ നൽകാനും ജീവിതശൈലിയിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കാനും ഡോക്ടർമാർക്ക് സാധിക്കും.

പക്ഷാഘാതം

പക്ഷാഘാതം, രക്തസമ്മർദ്ദം, ഹൃദ്രോ​ഗം തുടങ്ങിയ സാധ്യതകള്‌ മുൻകൂട്ടി കണ്ടെത്തി ചികിത്സ നടത്തിയാൽ രോ​ഗശമനം ഉറപ്പാക്കാൻ സാധിക്കും. അപകട സാധ്യത കൂടുതലായുള്ള 40 വയസ്സിൽ‌ മുകളിലുള്ളവർക്കുവേണ്ടി മെഡിക്കൽ ഉപദേശവും ആവശ്യ ചികിത്സകളും നൽകുന്ന യുവൻ പൾസ് പദ്ധതിക്കും യുഎഇയിൽ തുടക്കം കുറിച്ചിട്ടുണ്ട്.

Conten Highlights: UAE Introduces New Protocol to Cut Deaths From Cardiovascular Diseases

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us