ഷാർജ ഖാദിറയിൽ പൊടിവീശി ചുഴലിക്കാറ്റ്; വീഡിയോ

റാസൽ ഖൈമയുടെ ചിലഭാ​ഗങ്ങളിൽ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു

dot image

ദുബായ്: കഴിഞ്ഞ ദിവസം ഷാർജയിലെ ഖാദിറ മേഖലയിൽ രൂപപ്പെട്ട ചുഴലിക്കാറ്റിൻ്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായികൊണ്ടിരിക്കുന്നത്. കാറ്റിൽ മണ്ണ് ചുഴലി രൂപത്തിൽ ആകാശത്തേക്ക് ഉയരുന്നത് ദൃശ്യങ്ങളിൽ കാണാം. ഷാർജയുടെ ചില ഭാ​ഗങ്ങളിൽ മൂടിക്കെട്ടിയ ആകാശവും ഇടിയും മിന്നലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഷാർജയിലെ മ്ലീഹ, അൽഫയാഹ്, മഹഫിസ്, അൽ ദൈദ് എന്നിവിടങ്ങളിൽനേരിയ തോതിൽ‍ മഴ ലഭിച്ചിരുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസൽ ഖൈമയുടെ ചിലഭാ​ഗങ്ങളിൽ മഴയും ആലിപ്പഴവർഷവും അനുഭവപ്പെട്ടിരുന്നു.

ഒക്ടോബർ 23 മുതൽ 25 വരെ രാജ്യത്തുടനീളം മേഘാവൃതമായ കാലാവസ്ഥയും വിവിധ തീവ്രതയിലുള്ള മഴയും പ്രതീക്ഷിക്കുന്നതായി എൻസിഎം അറിയിച്ചു. ബുധനാഴ്ച ഒമാൻ കടലിൽ നിന്ന് രാജ്യത്തിന് മുകളിലൂടെ നീങ്ങിയ ഈർപ്പമുള്ള കിഴക്കൻകാറ്റിന്റെ ഫലമാണ് നിലവിലുള്ള കാലാവസ്ഥായെന്നാണ് എൻസിഎം കാലാവസ്ഥാ നിരീക്ഷകൻ പറയുന്നത്.

dot image
To advertise here,contact us
dot image