അബദബി: അബുദബിയിൽ സ്കൂൾ ബസിൽ വരുന്ന വിദ്യാർത്ഥികളുടെ പൂർണ്ണ ഉത്തരവാദിത്തം സ്കൂളിനാണെന്ന് വിദ്യാഭ്യാസ അതോറിറ്റി. വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് പുറത്തിറക്കിയ നയത്തിലാണ് പൂർണ്ണ ഉത്തരവാദിത്തം സ്കൂളിനാണെന്ന് വ്യക്തമാക്കുന്നത്. സ്കൂൾ ബസിന്റെ സേവനം പുറത്തെ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ചാലും സ്കൂളിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നില്ലെന്ന് അഡെക് അറിയിച്ചു.
വിദ്യർത്ഥികൾക്ക് 80 കിലോമീറ്ററിൽ കൂടുതലുള്ള യാത്രയ്ക്ക് സ്കൂൾ ബസ്സുകൾക്ക് പകരം ടൂറിസ്റ്റ് ബസ്സുകൾ ഉപയോഗപ്പെടുത്തണമെന്നും അതോറിറ്റിയുടെ നിർദേശത്തിൽ പറയുന്നു. ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും കുട്ടികളുടെ സുരക്ഷയെ കുറിച്ച് പരിശീലനം ഉറപ്പാക്കണം. വിദ്യാർത്ഥികളുടെ പെരുമാറ്റം, അച്ചടക്കം എന്നിവ സ്കൂൾ അധികൃതർ വിലയിരുത്തണമെന്നും ഇത്തരം കാര്യങ്ങളിൽ രക്ഷിതാക്കളുമായി സ്കൂൾ ആശയവിനിമയം നടത്തണമെന്നും നിർദേശത്തിൽ പറയുന്നു.
സ്കൂൾ ബസിന്റെ ഫീസ് അബുദബി മൊബിലിറ്റിയും അഡെക്കും അംഗീകരിച്ചതായിരിക്കണം.സ്കൂൾ ബസിൽ വിദ്യാർത്ഥികളെ അല്ലാതെ മറ്റാരേയും കയറ്റരുത്. 11 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ രക്ഷിതാവിന്റെ സാന്നിധ്യം ബസ് സൂപ്പർവൈസർ ഉറപ്പാക്കണം. 15 വയസിന് താഴെ പ്രായമുള്ളവരെ സ്കൂൾ ബസിൽ നന്ന് കൊണ്ടുപോകാൻ രക്ഷിതാവല്ലാത്തവരെ നിശ്ചയിക്കാമെന്നും നിർദേശത്തിലുണ്ട്.
Content Highlights: Schools are Responsible for Students Safety said ADEK