30 ദിവസം 30 മിനിറ്റ് വ്യായാമം; ദുബായ് ഫിറ്റ്നസ് ചലഞ്ചിന് ഇന്ന് തുടക്കം

30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുന്നതാണ് ചലഞ്ച്

dot image

ദുബായ്: പൊതുജനങ്ങളിൽ ആരോ​ഗ്യ ശീലം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ദുബായ് സർക്കാർ നടത്തുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ എട്ടാമത് എഡിഷന് ഇന്ന് തുടക്കം. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുന്നതാണ് ചലഞ്ച്. നട‌ത്തം, ​ഗ്രൂപ്പ് ഫിറ്റ്നസ്, ടീം സ്പോർട്സ്, പാഡ്ൽ ബോഡിങ്, ​ഗ്രൂപ്പ് ഫിറ്റ്നസ് ​ക്ലാസുകൾ, ഫുട്ബോൾ, യോ​ഗ ക്ലാസുകൾ, സൈക്ലിങ് തുടങ്ങി നിരവധി പരിപാടികളാണ് ഈ ഒരു മാസക്കാലയളവിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. നവംബർ 24നാണ് ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുക.

യുഎഇ നിവാസികൾക്ക് പുറമെ വിദേശികൾക്കും വിനോദ സഞ്ചാരികൾക്കും ദുബായ് റണ്ണിൽ പങ്കെടുക്കാവുന്നതാണ്. കഴിഞ്ഞ വർഷം 1,93,000 ആളുകളാണ് ദുബായ് റണ്ണിൽ പങ്കെടുത്തത്. ഇത്തവണ രണ്ട് ലക്ഷത്തിന് മുകളിലാണ് പൊതുജനങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നത്.

ഒരു മാസക്കാലം, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ദുബായിലെ താമസക്കാരുടെ ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രധാന്യം ഓ‍ർമിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന് ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ആശയത്തിൽ നിന്ന് 2017ലാണ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.

Content Highlights: Dubai Fitness Challenge begins today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us