ഗ്ലോബല്‍ വില്ലേജിലെ സന്ദര്‍ശകര്‍ക്കായി സീസണല്‍ ബസ്; ടൂറിസ്റ്റ് അബ്ര സര്‍വീസുകള്‍ ആരംഭിച്ചു

ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് വിവരം അറിയിച്ചത്

dot image

ദുബായ്: ദുബായിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിലേക്ക് പോകുന്ന സന്ദര്‍ശകര്‍ക്കായി സീസണല്‍ ബസ്, അബ്ര സര്‍വീസുകള്‍ ആരംഭിച്ചു. ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് വിവരം അറിയിച്ചത്. ഗ്ലോബല്‍ വില്ലേജിന്റെ 29-ാമത്തെ സീസണിനാണ് കഴിഞ്ഞ 16-ാം തീയതി തുടക്കം കുറിച്ചത്.

അബ്ര സർവീസ്

ഗ്ലോബല്‍ വില്ലേജുമായി ബന്ധപ്പെട്ട് നാല് ബസ് റൂട്ടുകളാണ് ഇത്തവണ പുനരാരംഭിച്ചിരിക്കുന്നത്. റഷ്ദിയ ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുന്ന റൂട്ട് 102, യൂണിയന്‍ ബസ് സ്‌റ്റേഷനില്‍ നിന്ന് 40 മിനിറ്റ് ഇടവിട്ട് റൂട്ട് 103, അല്‍ ഗുബൈബ ബസ് സ്‌റ്റേഷനില്‍ നിന്നുള്ള ഓരോ മണിക്കൂർ ഇടവിട്ട് റൂട്ട് 104, മാള്‍ ഓഫ് എമിറേറ്റ്‌സ് ബസ് സ്റ്റേഷനില്‍ നിന്ന് ഓരോ മണിക്കൂർ ഇടവിട്ട് റൂട്ട് 106 എന്നിവായാണ് പുനരാരംഭിച്ചിരിക്കുന്നത്. ഗ്ലോബല്‍ വില്ലേജിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും സുഖകരവും സുരക്ഷിതവും ആസ്വാദകരവുമായ യാത്രാ അനുഭവം സമ്മാനിക്കുന്ന രീതിയിലാണ് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

2023-24 സീസണിലെ ഗ്ലോബല്‍ വില്ലേജ് ബസ് സര്‍വീസ് 5,73,759 യാത്രക്കാര്‍ക്ക് സേവനം നല്‍കി. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഇത് 4,48,716 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ 22ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.


ഈ സീസണില്‍ അബ്രാ സേവനങ്ങളും ആര്‍ടിഎ പുനരാരംഭിച്ചിട്ടുണ്ട്. ഈ സീസണ്‍ മുഴുവനും സന്ദര്‍ശകര്‍ക്ക് സേവനം നല്‍കുന്നതിനായി രണ്ട് ഇലക്ട്രിക് പവര്‍ അബ്രകളാണ് വിന്യസിച്ചിരിക്കുന്നത്.

ദുബായ് ഗ്ലോബൽ വില്ലേജ്

Content Highlights: RTA Resumes Seasonal Bus Services And Tourist Abra Riders For Global Village Visitors

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us