പ്രവാസികൾക്ക് ആശ്വാസം; പൊതുമാപ്പ് ഡിസംബർ 31വരെ നീട്ടി യുഎഇ

യുഎഇയുടെ 53-ാമത് യൂണിയൻ ദിനാചരണത്തോട് അനുബന്ധിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.

dot image

ദുബായ്: യുഎഇയിൽ പൊതുമാപ്പ് രണ്ടുമാസത്തേക്ക് കൂടി നീട്ടി. ഡിസംബർ 31വരെയാണ് പൊതുമാപ്പ് ആനുകൂല്യം നീട്ടിയിരിക്കുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. പൊതുമാപ്പ് കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് സമയപരിധി നീട്ടിയത്.

പൊതുമാപ്പിൻ്റെ സമയപരിധി നീട്ടിയതോടെ വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ നിയമ വിരുദ്ധരായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ രണ്ട് മാസത്തെ സാവകാശമാണ് ലഭിക്കുക. ഈ സമയം രേഖകൾ ശരിയാക്കി നിയമവിധേയരാകാനും ഈ കാലയളവ് പ്രയോജനപ്പെടുത്താം. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐസിപി നിർദേശം നൽകിയിട്ടുണ്ട്.

യുഎഇ വിസ പൊതുമാപ്പ്

സെപ്റ്റംബർ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് പൊതുമാപ്പിനായി എത്തിയത്. പിഴയായി അടയ്ക്കേണ്ട വൻ തുകയാണ് എഴുതി തള്ളിയത്. പൊതുമാപ്പ് ഉപയോ​ഗിച്ചവരിൽ നിരവധി പേർ രേഖകൾ ശരിയാക്കി രാജ്യത്ത് തന്നെ തുടരുകയാണ്. നാട്ടിലേക്ക് മടങ്ങിയവർക്ക് മറ്റൊരു വിസയിൽ യുഎഇയിൽ തിരികെ വരാവുന്നതാണ്.

Content Highlights: UAE visa amnesty extended to December 31

dot image
To advertise here,contact us
dot image