തിരുവനന്തപുരം: അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടിയതിന് പിന്നാലെ ഹെല്‍പ് ഡെസ്‌കുമായി നോര്‍ക്ക. ഒക്ടോബര്‍ 31നാണ് യുഎഇ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുക. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തുടരുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകള്‍ ശരിയാക്കി വിസ നിയമവിധേയരാകാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പിന്റെ കാലാവധി ഒക്ടോബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് ഡിസംബര്‍ 31വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചത്.
ഐസിപി സെന്ററുകള്‍ വഴിയോ, ഐസിപി അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍ വഴിയോ, ഓണ്‍ലൈനായോ പൊതുമാപ്പിന് അപേക്ഷിക്കാവുന്നതാണ്. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പറുകളായ ദുബായ് : പ്രവീണ്‍ കുമാര്‍ : +971 50 351 6991, അഡ്വ. ഗിരിജ : +971 55 3963907, രാജന്‍ കെ : +971 55 7803261 അബുദാബി : ഉബൈദുള്ള : +971 50 5722959, റാസല്‍ഖൈമ : ഷാജി കെ : +971 50 3730340, അല്‍ ഐന്‍ : റസല്‍ മുഹമ്മദ് : +971 50 4935402, ഫുജൈറ : ഉമ്മര്‍ ചൊലക്കല്‍ : +971 56 2244522, ഷാര്‍ജ : ജിബീഷ് കെ ജെ : +971 50 4951089 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്‌പോണ്‍സറുടേയും പാസ്‌പോര്‍ട്ടുകളുടെ പകര്‍പ്പ്, ആശ്രിതരുടെ സര്‍ട്ടിഫിക്കറ്റുകള്‍ (കുട്ടികള്‍ക്ക്), എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്‌സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകളാണ് അപേക്ഷ നല്‍കുന്നതിന് ആവശ്യമായി വരിക. അബുദബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാണ്. നിലവില്‍ എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചവര്‍ 14 ദിവസത്തിനകം രാജ്യം വിടണമെന്നും അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കുന്നത് ഒഴിവാക്കണമെന്നും യുഎഇയിലെ തൊഴിലുടമകള്‍ക്കും നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴ നല്‍കേണ്ടി വരും.
Content Highlights: Norka roots with help desk after UAE extends amnesty