40 ടണ്‍ സഹായ സാമഗ്രികളുമായി യുഎഇയുടെ 15-മത്തെ ദുരിതാശ്വാസ വിമാനം ലെബനനിലെത്തി

യുഎഇയില്‍ നിന്ന് വിമാനങ്ങള്‍ വഴി നല്‍കിയിട്ടുള്ള മൊത്തം സഹായം 672 ടണ്ണായി ഉയര്‍ന്നു.

dot image

അബുദബി: 40 ടണ്‍ സഹായ സാമഗ്രികളുമായി യുഎഇയുടെ 15-മത്തെ ദുരിതാശ്വാസ വിമാനം ലെബനനിലെത്തി. യുഎഇ സ്റ്റാന്‍ഡ് വിത്ത് ലെബനന്‍ എന്ന ക്യാമ്പയിന്റെ ഭാഗമായിട്ടാണ് സഹായം എത്തിച്ചത്. ഇതോടെ യുഎഇയില്‍ നിന്ന് വിമാനങ്ങള്‍ വഴി നല്‍കിയിട്ടുള്ള മൊത്തം സഹായം 672 ടണ്ണായി ഉയര്‍ന്നു.

2000 ടണ്‍ അടിയന്തര ദുരിതാശ്വാസ സഹായവുമായി ഒരു കപ്പല്‍ കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌റൂട്ട് തുറമുഖത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന, യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്, യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ്, ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള സംഘടനകളുമായി സഹകരിച്ചാണ് യുഎഇ പ്രവര്‍ത്തിക്കുന്നത്.

രാജ്യത്ത് നിന്നുള്ള ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയും 24 എമിറാത്തി സംഘടനകളുടേയും 1300 ടണ്‍ ദുരിതാശ്വാസ സാമഗ്രിഹകള്‍ ശേഖരിച്ചു.

Content Highlights: UAE Sends 15th plane to lebanon with 40 tonnes of relief supplies

dot image
To advertise here,contact us
dot image