ദുബായ് റൈഡ് സൈക്ലിങ് ഇവൻ്റ് നാളെ; ഈ റോഡുകൾ അടച്ചിടും, പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷ

ഇതിന്റെ ഭാ​ഗമായി എമിറേറ്റിലെ ചില റോഡുകൾ കുറച്ച് സമയം അടച്ചിടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു

dot image

ദുബായ്: മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് സൈക്ലിങ് ഇവന്റ് നാളെ നടക്കും. ഇതിന്റെ ഭാ​ഗമായി എമിറേറ്റിലെ ചില റോഡുകൾ കുറച്ച് സമയം അടച്ചിടുമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. പുലർച്ചെ 3.30 മുതൽ രാവിലെ 10വരെയാണ് അടച്ചിടുക. ദുബായ് റൈഡിൽ പങ്കെടുക്കാൻ വരുന്നവർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാ​ഗമാണിത്.

ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിന്റെ ഒരു ഭാ​ഗം, ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽ നിന്നുള്ള വൺവേ റോഡ് എന്നിവയാണ് താത്കാലികമായി അടച്ചിടുക. ഈ സമങ്ങളിൽ ഇതുവഴിപോകുന്ന യാത്രക്കാർ അൽ മുസ്താഖ്ബൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നീ റോഡുകൾ യാത്രക്കായി ഉപയോ​ഗിക്കണമെന്ന് ആർടിഎ ആർടിഎ അറിയിച്ചു.

 ദുബായ് റൈഡ് സൈക്ലിങ് ഇവൻ്റ്

നവംബർ 10-ാം തീയതി ദുബായ് മെട്രോയുടെ സമയം നീട്ടിയതായി ആർടിഎ അറിയിച്ചിട്ടുണ്ട്. ദുബായ് മെട്രോ റെഡ് ലൈനും ​ഗ്രീൻ ലൈനും ഞായറാഴ്ച പുലർച്ചെ മൂന്ന് മുതൽ സർവീസ് ആരംഭിച്ച് അടുത്ത ദിവസം പുലർച്ചെ 12 മണി വരെ പ്രവർത്തിക്കും. പതിനായിര കണക്കിന് നിവാസികളാണ് ദുബായ് റൈഡിൽ പങ്കെടുക്കാനായി എത്തുക. ഷെയ്ഖ് സായിദ് റോഡിലൂടെ ദുബായുടെ ലാൻഡ്മാർക്കുകൾ കടന്ന് സൈക്കിളിൽ സഞ്ചരിക്കും. കഴിഞ്ഞ വർഷം 35000ത്തിലധികം പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ കൂടുതല്‍ ആളുകള്‍ ഇപ്രാവശ്യം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളിൽ ആരോ​ഗ്യ ശീലം വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ദുബായ് സർക്കാർ നടത്തുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ എട്ടാമത് എഡിഷനാണ് ഇപ്പോള്‍ നടക്കുന്നത്. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുന്നതാണ് ചലഞ്ച്. നട‌ത്തം, ​ഗ്രൂപ്പ് ഫിറ്റ്നസ്, ടീം സ്പോർട്സ്, പാഡ്ൽ ബോഡിങ്, ​ഗ്രൂപ്പ് ഫിറ്റ്നസ് ​ക്ലാസുകൾ, ഫുട്ബോൾ, യോ​ഗ ക്ലാസുകൾ, സൈക്ലിങ് തുടങ്ങി നിരവധി പരിപാടികളാണ് ഈ ഒരു മാസക്കാലയളവിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. നവംബർ 24നാണ് ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുക.

ഒരു മാസക്കാലം, ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്തുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ദുബായിലെ താമസക്കാരുടെ ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രധാന്യം ഓ‍ർമിപ്പിക്കുന്നതിനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന് ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ആശയത്തിൽ നിന്ന് 2017ലാണ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.

Content Highlights: Dubaui ride rta announces sheikh zayedc road closure alternative routes

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us