അബുദബി: അബുദബിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവനത്തില്‍ നിരക്കിളവും മുന്‍ഗണനയും നല്‍കുന്ന ബര്‍കിത്‌ന കാര്‍ഡ് പുറത്തി അബുദബി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖല എന്നിവയുള്‍പ്പെടെ വിവിധ തലങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് കാര്‍ഡ്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഇളവ് ലഭിക്കുന്നതിനായുള്ള ഫസാ കാർഡും നൽകും. 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കായിരിക്കും ബാര്‍കിത്‌ന കാര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.
കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍, വാലെ പാര്‍ക്കിങ്, വൈദ്യ സഹായം, സൗജന്യ സ്‌പോര്‍ട്ട്‌സ് കണ്‍സല്‍ട്ടേഷന്‍, വ്യക്തിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒരു വാഹനത്തിന് ടോള്‍ ഇളവ്, അല്‍ഐന്‍, അബുദബി, അല്‍ദഫ്ര എന്നിവിടങ്ങളിലേക്ക് സൗജന്യ ബസ് യാത്ര, ഇത്തിസലാത്ത്, ഡുപാക്കേജ് ഇളവ്, എയര്‍ അറേബ്യയില്‍ അഡീഷനല്‍ ടിക്കറ്റിന് പത്ത് ശതമാനം ഇളവ്, മുന്‍നിരയില്‍ സീറ്റ്, ഭക്ഷണം, തിരഞ്ഞെടുത്ത ആശുപത്രികളില്‍ 20 ശതമാനം ഇളവ് തുടങ്ങി ഒട്ടേറെ ആനുകൂല്യം ലഭിക്കും.
താം വെബ്‌സൈറ്റിലൂടെ ബര്‍കിത്‌ന കാര്‍ഡിനായി അപേക്ഷിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ എമിറേറ്റ്‌സ് ഐഡിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോമും ഉപയോഗിച്ച് താം www.tamm.abudhabi വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.
Content Highlights: Senior citizens and residents can get discounts, priority service; here's how