വരും വര്‍ഷങ്ങളില്‍ മഴയുടെ തീവ്രത 20ശതമാനം വരെ ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

വരും വർഷങ്ങളിൽ ശരാശരി താപനില 1.7 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പ്

dot image

അബുദബി: യുഎഇയിൽ മഴയുടെ തീവ്രത 10 മുതൽ 20 ശതമാനം വരെ വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും വർഷങ്ങളിൽ ശരാശരി താപനില 1.7 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ മഴയ്ക്ക് സമാനമായ തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ രാജ്യം നേരി‌ടേണ്ടിവരുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ വ്യക്തമാക്കി.

കാലാവസ്ഥാ പ്രവചനങ്ങൾ വരാനിരിക്കുന്ന കാര്യമായ മാറ്റങ്ങളെ സൂചിപ്പിക്കുന്നതിനാൽ തയ്യാറെടുപ്പിൻ്റെ ആവശ്യകതയെ കുറിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ അൽ അബ്രി പറഞ്ഞു. വരാനിരിക്കുന്ന ദശകത്തിൽ മഴയുടെ തോതിൽ വർദ്ധനവുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ പ്രവചനങ്ങളുടെ കൃത്യത പരിഗണിക്കാതെ തന്നെ മുന്നറിയിപ്പുകൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

'പ്രതിസന്ധിയും പ്രകൃതി ദുരന്ത നിവാരണവും' എന്ന വിഷയത്തിൽ ദുബായ് പൊലീസ് ഒരു സെമിനാർ സംഘടിപ്പിച്ചപ്പോഴായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ പെയ്ത കനത്ത മഴ പോലെയുള്ള അസാധാരണമായ കാലാവസ്ഥയെ നേരിടാനുള്ള സംവിധാനങ്ങളെ കുറിച്ചും ഡോ.അൽ അബ്രി അവലോകനം ചെയ്തു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രാജ്യത്തുണ്ടായ മഴയിൽ വലിയ വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങളിൽ വെള്ളം കയറുകയും വാഹനങ്ങൾ നശിക്കുകയും മറ്റു വസ്തുക്കളിൽ നാശനഷ്ടവുമുണ്ടായിരുന്നു.

Content Highlights: UAE to see more rains, hotter weather over next 10 years: NCM official

dot image
To advertise here,contact us
dot image