യുഎഇ ദേശീയ ദിനം ഇനിമുതൽ 'ഈദ് അൽ ഇത്തിഹാദ്'; പുതിയ പേര് പ്രഖ്യാപിച്ചു

രാജ്യത്തിന്റെ ഐഡൻ്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണ് പുതിയ തീമെന്ന് പ്രസ്താവനയിൽ പറയുന്നു

dot image

അബുദബി: യുഎഇ ദേശീയ ദിനത്തിന് പുതിയ പേര് നൽകി സംഘാടന സമിതി. 'ഈദ് അൽ ഇത്തിഹാദ്' എന്നാണ് പുതിയ നാമം. രാജ്യത്തിന്റെ ഐഡൻ്റിറ്റി, പൈതൃകം, ഐക്യം, ശക്തി, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമാണ് പുതിയ തീമെന്ന് പ്രസ്താവനയിൽ പറയുന്നു. പുതിയ പേര് 'യൂണിയന്‍' അഥവാ ഇത്തിഹാദ് എന്ന പ്രമേയത്തെ ഊന്നിപ്പറയുന്നു. ഡിസംബർ രണ്ടാം തീയതിയാണ് യുഎഇ ദേശീയ ദിനം ആചരിക്കുന്നത്.

ഈദ് അൽ ഇത്തിഹാദ്

ഇത്തവണത്തെ ദേശീയ ദിനാഘോഷത്തിന്റെ പ്രധാന കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. ഏഴ് എമിറേറ്റുകളിലുടനീളമുള്ള ഈദ് അൽ ഇത്തിഹാദ് സോണുകളിൽ ഒന്നിലധികം ആഘോഷ പരിപാടികളാണ് ഉണ്ടാവുക. യുഎഇയിലെ ഭരാണാധികാരികൾ പങ്കെടുക്കാറുള്ള ആഘോഷ വേളയാണിത്.

2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഇത്തവണത്തെ ദേശീയ ദിന അവധി. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ്(തിങ്കൾ, ചൊവ്വ) ദേശീയ ദിന അവധി. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അവധി നാല് ദിവസമായി നീളും.

ഏഴ് എമിറേറ്റുകളുടെ ഏകീകരണം ആഘോഷിക്കുന്ന ഈ ചരിത്ര നിമിഷത്തിൻ്റെ സന്തോഷത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിൻ്റെ സംഘാടക സമിതിയുടെ സ്ട്രാറ്റജിക് ആൻഡ് ക്രിയേറ്റീവ് അഫയേഴ്‌സ് ഡയറക്ടർ ഈസ അൽസുബൗസി പറഞ്ഞു. ആഘോഷങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി സമ​ഗ്രമായ ​ഗൈഡ് പുറത്തിറക്കിയതായി അദ്ദേഹം അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ആഘോഷത്തിൽ പങ്കുചേരണമെന്ന് അദ്ദേഹം പറഞ്ഞു. 53-ാമത് ഈദ് അൽ ഇത്തിഹാദ് സുസ്ഥിരതയുടെയും സഹകരണത്തിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്നതാണ്.

Content Highlights: UAE's National Day Celebrations to be called Eid Al Ethihad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us