യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിനായുള്ള നടപടികൾ ആരംഭിച്ചു

2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്

dot image

അബുദബി: യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിനായുള്ള നടപടികൾ ആരംഭിച്ചു. 2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായി ഇന്ത്യൻ സ്കൂളുകളിൽ സീറ്റുകൾ ലഭ്യമല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

പുതിയ സ്കൂളുകൾ തുടങ്ങുകയോ നിലവിലെ സ്കൂളുകളിൽ പുതിയ ഡിവിഷന് അനുമതി നൽകുകയോ വേണമെന്നും ആവശ്യമുയരുന്നുണ്ട്. താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകൾക്കാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ലഭ്യമായ സീറ്റിനേക്കാൾ പത്തിരട്ടിയിലേറെ അപേക്ഷ ലഭിച്ച സ്കൂളുകളുണ്ട്. ചില സ്കൂളുകൾ നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മറ്റു ചില സ്കൂളുകൾ അപേക്ഷ ലഭിച്ച ക്രമമനുസരിച്ചും അഭിമുഖം നടത്തിയുമാണ് പ്രവേശനം നൽകുന്നത്.

ബനിയാസിലെ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ 100 സീറ്റാണുള്ളത്. 3,500 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ സഹോദരങ്ങളുടെ അപേക്ഷകൾ 300റിലധികം വരുമെന്നാണ് പ്രിൻസിപ്പൽ ഡോ. ബിനൊ കുര്യൻ പറയുന്നത്. അതുകൊണ്ട് തന്നെ നേരിട്ട് അഭിമുഖം നടത്തിയെന്നും പ്രവേശനടപടികൾ ഏതാണ്ട് പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അബുദബി മോഡൽ പ്രൈവറ്റ് സ്കൂളിൽ വന്ന 5975 അപേക്ഷകൾ ലഭിച്ചതിൽ 2500എണ്ണം കെജി 1വേണ്ടിയുള്ളതായിരുന്നു.

Content Highlights:

 process for KG 1 admission in Indian schools in UAE has started
dot image
To advertise here,contact us
dot image