ഇരുന്നൂറ് വിദേശ തൊഴിലാളികൾക്ക് സൗജന്യ ഉംറ നിർവഹണത്തിന് സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്

അഞ്ച് വർഷത്തിനിടയിൽ 'തയ്സീർ ഉംറ' എന്ന പദ്ധതിയിലൂടെ അയ്യായിരത്തോളം പേർ ഉംറ നിർവ്വഹിച്ചതായി സംഘടനാ അധികൃതർ അറിയിച്ചു

dot image

ഷാർജ: ഇരുന്നൂറ് വിദേശ തൊഴിലാളികൾക്ക് സൗജന്യ ഉംറ സേവനമൊരുക്കി ഷാർജ ചാരിറ്റി ഇനിഷ്യേറ്റീവ്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശി തൊഴിലാളികൾക്കാണ് ഉംറ സൗജന്യ സേവനമൊരുക്കിയിരിക്കുന്നത്. എമിറേറ്റിലെ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കാണ് ഉംറ നിർവ്വഹിക്കാൻ അവസരമൊരുക്കിയിരിക്കുന്നത്. ഉംറ ‌നിർവ്വഹിക്കുന്നതിനായി നവംബർ 13ന് തൊഴിലാളികൾ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടു. തൊഴിലാളികൾക്ക് തീർത്ഥാടനം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള 'തയ്‌സീർ ഉംറ' പദ്ധതിയുടെ ഭാഗമായാണിത്.

ഇവരുടെ യാത്രാ, താമസം, ഭക്ഷണം, വിസ തുടങ്ങിയവയുടെ ചിലവുകൾ സംഘടനയാണ് വഹിക്കുക. ഷാർജയിൽ നിന്ന് മദീനയിലേക്കും മക്കയിലേക്കുമുള്ള ബസുകളിലാണ് തീർഥാടകർ യാത്ര പുറപ്പെട്ടത്. മക്കയിലെത്തി ഉംറ നിർവഹിക്കുന്ന സംഘം മദീനയും ചരിത്ര പ്രസിദ്ധ സ്ഥലങ്ങളും സന്ദർശിക്കും. 10 ദിവസത്തിന് ശേഷമായിരിക്കും തിരിച്ചെത്തുക.

അഞ്ച് വർഷത്തിനിടയിൽ 'തയ്സീർ ഉംറ' എന്ന പദ്ധതിയിലൂടെ അയ്യായിരത്തോളം പേർ ഉംറ നിർവഹിച്ചതായി സംഘടനാ അധികൃതർ അറിയിച്ചു. ഉംറ നിർവഹിക്കുക എന്ന തൊഴിലാളികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കൂടുതൽ ആളുകളെ അനുവദിക്കുന്നതിനായി വരും വർഷങ്ങളിൽ ഈ സംരംഭം കൂടുതൽ വിപുലീകരിക്കാനാണ് പദ്ധതിയിടുന്നതെന്ന് സംഘടനാ അധികൃതർ കൂട്ടിച്ചേർത്തു.

Content Highlights: UAE charity sends 200 low income people to perform umarah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us