ഉണ്ണി ബാലകൃഷ്ണന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് രാത്രി ഷാര്‍ജ പുസ്തകോത്സവത്തില്‍

ചടങ്ങില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രവാസി മലയാളികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും

dot image

ഷാര്‍ജ: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും റിപ്പോര്‍ട്ടര്‍ ടിവി ഡിജിറ്റല്‍ ഹെഡുമായ ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ മൂന്ന് പുസ്‌കതങ്ങളുടെ പ്രകാശനം ഇന്ന് (15-11-2024) രാത്രി 10 മണിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ ബുക്ക് ഫോറത്തില്‍ വെച്ച് നടക്കുന്നു. ചടങ്ങില്‍ വിവിധ മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ഒലിവ് ബുക്‌സ് പ്രസിദ്ധീകരിച്ച 'മരങ്ങളായ് നിന്നതും' എന്ന നോവല്‍, മനോരമ ബുക്‌സ് പ്രസിദ്ധീകരിച്ച 'കഥകള്‍ - ഉണ്ണി ബാലകൃഷ്ണന്‍' എന്ന കഥാസമാഹാരം, ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'നമ്മുടെ തലപ്പാവ്' എന്ന വൈജ്ഞാനിക ഗ്രന്ഥം എന്നീ മൂന്ന് പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെടുക.

Content Highlights: Unni Balakrishnan's three books will be launched tonight at the Sharjah Book Festival

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us