യുഎഇയില്‍ പതിമൂന്നുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; കുട്ടിക്ക് ദാരുണാന്ത്യം

കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു

dot image

ഷാര്‍ജ: മലീഹ റോഡില്‍ കാര്‍ മറിഞ്ഞ് പതിമൂന്നുകാരനായ സ്വദേശി ബാലന്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടി ഓടിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

വിവരം അറിഞ്ഞ ഉടന്‍ ഷാര്‍ജ പൊലീസ് സ്ഥലത്തെത്തിയിരുന്നു.അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേയ്ക്കും കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

സുരക്ഷയുടേയും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞുകൊണ്ട് ലൈസന്‍സില്ലാതെ കുട്ടികളെ വാഹനമോടിക്കാന്‍ അനുവദിക്കുന്നതിനെതിരെ യുഎഇ പൊലീസ് മാതാപിതാക്കള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെ കുട്ടികള്‍ ഡ്രൈവ് ചെയ്യുന്നതിനെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും യുഎഇ പൊലീസ് ആവശ്യപ്പെടുന്നു.

Content Highlights- 13-year-old boy dies in car crash while driving in Sharjah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us