അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ ഖൈമ

വിദ്യാലയങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്തുകയും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ക്കായുള്ള ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്

dot image

റാസല്‍ഖൈമ: അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ ഖൈമ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നോളജ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വൈസ്പ്രിന്‍സിപ്പല്‍ എന്നിവര്‍ക്ക് പുറമെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലും നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വിദ്യാലയങ്ങളില്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരെയും മികച്ച സേവനം ചെയ്യുന്നവരെയും രാജ്യത്ത് നിലനിര്‍ത്തുകയും വിദ്യാഭ്യാസ മേഖലയില്‍ നേതൃതലത്തില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധ്യാപകര്‍ക്കായുള്ള ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.

അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് റാസല്‍ ഖൈമ

വിദ്യാഭ്യാസ വകുപ്പായ റാക്ക് ഡിഒകെയിലാണ് അധ്യാപകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത പരിശോധിച്ച ശേഷം വകുപ്പ് ഐസിപിയിലേക്ക് കത്ത് നല്‍കും. പ്രത്യേക മാനദണ്ഡങ്ങളാണ് ഇതിനായി നിര്‍ദേശിച്ചിരിക്കുന്നത്. വിദ്യാലയത്തിന്റെ പ്രകടന നിലവാരം ഉയര്‍ത്തുന്നതില്‍ സംഭവാനകള്‍ നല്‍കുന്നവരും റാസല്‍ഖൈമയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്നവരുമായ അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സാക്ഷ്യപത്രം, ബിരുദ, ബിരുദാനന്തര സാക്ഷ്യപത്രം, താമസ രേഖകള്‍ തുടങ്ങിയവ സമര്‍പ്പിക്കണം. ഈ യോഗ്യതയ്ക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ഇക്വാലന്‍സി സര്‍ട്ടിഫിക്കറ്റ്, സ്‌കൂളിലെ നിയമന ഉത്തരവ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും വൈസ് പ്രസിഡന്റ്മാരും സ്‌കൂളിന്റെ നിലവാരം ഉയര്‍ത്താന്‍ സംഭാവന നല്‍കിയവരാകണം. വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് നല്‍കിയ സേവനം കൂടി പരിഗണിച്ചാണ് അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുക.

ലഭിക്കുന്ന അപേക്ഷകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയ്ക്കുശേഷം വിസ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. ലഭിക്കുന്ന അപേക്ഷകളില്‍ നിശ്ചിത സേവന നിരക്ക് നല്‍കുന്ന മുറക്ക് 14 പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ ഗോള്‍ഡ വിസ അനുവദിക്കും. യോഗ്യതയുള്ളവര്‍ക്ക് ദീര്‍ഘകാല വിസ നേടുന്നതിലൂടെ സ്വയം സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിനുതകുന്നതാണ് ടീച്ചേഴ്‌സ് ഗോള്‍ഡന്‍ വിസ പദ്ധതി.

Content Highlights: Ras Al Khaimah announced golden visa for teachers

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us