ദുബായ്: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശിവത്കരണം പൂർത്തീകരിക്കാനുള്ള സമയപരിധി ഡിസംബർ 31ന് വരെയെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷന്‍ മന്ത്രാലയം. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം എമറാത്തികളെ നിയമിക്കണമെന്നാണ് നിർദേശം. നിയമം 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ബാധകമാണ്.
നിശ്ചിത കാലയളവിനുള്ളിൽ ഈ സ്ഥാപനങ്ങൾ ആകെ തൊഴിലാളികളിൽ ഒരു ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. പ്രതിവർഷം 12,000 സ്വദേശികൾക്ക് പദ്ധതി മുഖേന ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിയമം പാലിക്കാത്ത സ്ഥാപനത്തിൽ നിന്ന് ഈടാക്കുന്ന പിഴത്തുക തൊഴിൽ തേടുന്ന സ്വദേശികൾക്ക് കൈമാറും. ജനുവരി ഒന്ന് മുതൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഓരോ സ്വദേശിക്കും 96,000 ദിര്‍ഹം വരെയാണ് പിഴയായി നല്‍കേണ്ടിവരിക. ഇതിന് പുറമേ സ്ഥാപനങ്ങളുടെ റേറ്റിങ് കുറക്കുമെന്നും നിയമലംഘനങ്ങളുടെ തീവ്രതയനുസരിച്ച് പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും നേരത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 2026 ആകുമ്പോഴേക്കും പത്ത് ശതമാനമായി സ്വദേശിവത്കരണം ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
Content Highlights: deadline for naturalization in the private sector is December 31