കാണാതായിട്ട് അഞ്ച് ദിവസം; ഫേസ്ബുക്കിൽ പോസ്റ്റിട്ടു, അജ്ഞാത വനിതയുടെ ഫോണ്‍ കോള്‍, മകനെ തിരിച്ചുകിട്ടി

മകനെ കാണാനില്ലെന്ന് സമൂഹ മാധ്യമത്തില്‍ വിവരം അന്ന സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ നടത്തിയ തിരച്ചലിനൊടുവിലാണ് മകനെ കണ്ടെത്തിയത്

dot image

അബുദബി: അഞ്ച് ദിവസം മുന്‍പ് കാണാതായ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് പ്രവാസിയായ ഫിലിപ്പിനോ സ്വദേശിനി അന്നബെല്‍ ഹിലോ അബിങ്. നവംബർ14നാണ് മാര്‍ക്ക് ലെസ്റ്റര്‍ അബിങ് എന്ന കുട്ടിയെ കാണാതായത്. മകനെ കാണാനില്ലെന്ന് സമൂഹ മാധ്യമത്തില്‍ വിവരം അന്ന സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. പിന്നാലെ നടത്തിയ തിരച്ചലിനൊടുവിലാണ് മകനെ കണ്ടെത്തിയത്.

കാണാതായ ചെറുപ്പക്കാരന്‍

മകനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അന്ന തിങ്കളാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ആ പോസ്റ്റ് വൈറലാവുകയും രാജ്യാന്തര മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മകനെ കണ്ടെത്തിയെന്ന വാർത്ത ഇവരെ തേടിയെത്തുന്നത്. ബംഗ്ലാദേശ് കോണ്‍സുലേറ്റിന് പിന്നിലുള്ള ഹോര്‍ അല്‍ അന്‍സ് ഏരിയയില്‍ വെച്ച് മാര്‍ക്ക് ലെസ്റ്ററെ കണ്ടെത്തിയെന്ന് ഒരു സ്ത്രീ അന്നബെലിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പിന്നാലെ അന്ന അവിടെയെത്തി മകനെ കൂട്ടുകയായിരുന്നു.

മകൻ മാര്‍ക്ക് ലെസ്റ്റര്‍ സ്‌കീസോഫ്രീനിയ രോഗിയാണ്. മാർക്ക് ലെസ്റ്ററിനെ കാണാതാവുന്നത് ഇതാദ്യമല്ലെന്ന് അവർ പറഞ്ഞു. മൂന്നാഴ്ച മുമ്പും ഇതുപോലെ വീട് വിട്ടുപോയിരുന്നു. അന്ന അവനെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ആരോ​ഗ്യ നില തൃപ്തകരമാണെന്നാണ് ഡോക്ടർ പറഞ്ഞത്. മകനെ കണ്ടെത്തിയ ശേഷം സഹായിച്ച എല്ലാവർക്കും അന്ന നന്ദി അറിയിച്ചു. 'ഞങ്ങൾ അവനെ കണ്ടെത്തി. എല്ലാവർക്കും നന്ദി. പരസ്പരം സഹായിക്കുന്നത് ഹൃദയസ്പർശിയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ', അന്ന പറഞ്ഞു.

Content Highlights:Dubai Expat thanks strangers for helping her find 20 year old son missing for 5 days

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us