ഷാർജ: എമിറേറ്റിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വിലച്ചെറിഞ്ഞയാൾ പിടിയിൽ. നൈജീരിയൻ പൗരനായ 32കാരനാണ് അറസ്റ്റിലായത്. അൽ നഹ്ദയിലെ അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്നാണ് സാധനങ്ങൾ വലിച്ചെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
രാത്രി ഏഴ് മണിയോടെ അപ്പാർട്ട്മെൻ്റിൻ്റെ ജനൽ വഴിയാണ് സാധനങ്ങൾ വലിച്ചെറിഞ്ഞത്. റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞത് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കാൻ കാരണമായിട്ടുണ്ട്. കണ്ണടയുടെ ചില്ലുൾപ്പെടെയുള്ള വിവിധ വസ്തുക്കൾ ഇയാൾ വലിച്ചെറിഞ്ഞ സാധനങ്ങളിൽ ഉൾപ്പെടുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു. പരിക്കേറ്റ ഒരാളാണ് ഷാർജ പൊലീസ് ഓപ്പറേഷൻ റൂമിൽ വിളിച്ച് വിവരം അറിയിച്ചത്. വിവരം ലഭിച്ച ഉടനെ പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
Content Highlights: Man Arrested For Throwing items from residential building in Sharjah