ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവ‍ർ; ബുർജ് അസീസി 2028ഓടെ പൂർത്തിയാകും

725മീറ്റർ ഉയരത്തിൽ 132 നിലകളായിരിക്കും ഈ ടവറിനുണ്ടായിരിക്കുക

dot image

ദുബായ്: ബുർജ് ഖലീഫയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവറായ ബുർജ് അസീസി 2028ഓടെ പൂർത്തിയാകും. ഷെയ്ഖ് സായിദ് റോഡിലാണ് ബുർജ് അസീസി വരുന്നത്. 725മീറ്റർ ഉയരത്തിൽ 132 നിലകളായിരിക്കും ഈ ടവറിനുണ്ടായിരിക്കുക. ആറ് ബില്യൺ ദിർഹം ചിലവഴിച്ചാണ് ബുർജ് അസീസി ടവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, ഏറ്റവും ഉയർന്ന നൈറ്റ്ക്ലബ്, ഏറ്റവും ഉയർന്ന നിരീക്ഷണ ഡെക്ക്, ഏറ്റവും ഉയർന്ന റസ്റ്റോറൻ്റ്, ഏറ്റവും ഉയർന്ന ഹോട്ടൽ മുറി എന്നിങ്ങനെയാണ് ബുർജ് അസീസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എമിറേറ്റിൻ്റെ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന സ്കൈലൈനിന് ഈ ടവർ കൂടുതൽ അന്തസ്സ് നൽകുമെന്ന് ദുബായ് ആസ്ഥാനമായുള്ള ആർക്കിടെക്ചറൽ കൺസൾട്ടൻസി സ്ഥാപനമായ AE7 ലെ പ്രധാന ആർക്കിടെക്റ്റുകൾ പറഞ്ഞു.

2010 ജനുവരി നാലിനായിരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഉയർന്നത്. 828 മീറ്ററാണ് ബുർജ് ഖലീഫയുടെ ഉയരം. അതേസമയം ബുർജ് ഖലീഫയ്ക്ക് വെല്ലുവിളിയായി സൗദി അറേബ്യയിൽ വരുന്ന ജിദ്ദ ടവറിൻ്റെ നിർമ്മാണം നടക്കുന്നുണ്ട്.

Content Highlights: The second tallest tower in the world will be completed in dubai by 2028

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us