'അദാനി ഗ്രൂപ്പ് വിശ്വസ്തരാണ്, നിക്ഷേപനിലപാടുകളിൽ മാറ്റമില്ല'; കേസിനിടയിലും അദാനിയെ കൈവിടാതെ അബുദാബി കമ്പനി

യുഎസ് കോടതി നടപടികളിൽ വട്ടംചുറ്റുന്ന സാഹചര്യത്തിലും അദാനി ഗ്രൂപ്പിനെ കൈവിടാതെ അബുദാബി വ്യവസായ ഭീമൻ

dot image

അബുദാബി: യുഎസ് കോടതി നടപടികളിൽ വട്ടംചുറ്റുന്ന സാഹചര്യത്തിലും അദാനി ഗ്രൂപ്പിനെ കൈവിടാതെ അബുദാബി വ്യവസായ ഭീമൻ. ഇന്റർനാഷണൽ ഹോൾഡിങ് കോ എന്ന കമ്പനിയാണ് അദാനി ഗ്രൂപ്പുകളിലെ നിക്ഷേപങ്ങളിൽ ഒരു തിരിഞ്ഞുനോട്ടമില്ല എന്ന നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

'അദാനി ഗ്രൂപ്പുമായുള്ള ഞങ്ങളുടെ സഹകരണം നിലനിൽക്കുന്നത് പരസ്പര വിശ്വാസത്തിലൂന്നിയാണ്. ഗ്രീൻ എനർജികളിലും സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണത്. അദാനിയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങഉും ഇപ്പോൾ പരിശോധിച്ചുവരികയാണ്. തത്കാലം നിക്ഷേപ പദ്ധതികളിൽ ഒരു പുനർവിചിന്തനവുമില്ല'; ഇന്റർനാഷണൽ ഹോൾഡിങ് കോ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്റർനാഷണൽ ഹോൾഡിങ് കോ അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപങ്ങൾ വർധിപ്പിച്ചിരുന്നു. ഹിൻഡൻബർഗ് വിവാദം പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഈ നിക്ഷേപ വർദ്ധനവ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് എഐ ഉപയോഗിക്കാനുള്ള, വളരെ നിർണായകമായ ഒരു സാങ്കേതിക സംരംഭം തുടങ്ങാനും ഇരുവരും ചേർന്ന് മുൻകൈ എടുത്തിരുന്നു.

ഗൗതം അദാനി അടക്കം ഏഴ് പേര്‍ക്കെതിരെയാണ് യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപ്പത്രം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. 20 വര്‍ഷത്തിനുള്ളില്‍ രണ്ട് ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോജ്ജ വിതരണ കരാറുകള്‍ നേടാന്‍ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റേതാണ് കുറ്റാരോപണം. 265 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയത് 'ന്യൂമെറെ യൂണോ', 'ദി ബിഗ് മാന്‍' തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.

Content Highlights: IHC to retain its investment decisions with adani even after controversies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us