ഭൗതീകശരീരം നാട്ടിലെത്തിക്കുന്നതിന് അമിതനിരക്ക്; ഏജൻ്റുമാർക്കെതിരെ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജാഗ്രത നിര്‍ദേശം

കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകൾ മാത്രമേ ഇക്കാര്യത്തില്‍ ഏജന്റുമാര്‍ ഈടാക്കാവൂ എന്ന് കോൺസുലേറ്റ് അറിയിച്ചു.

dot image

ദുബായ്: യുഎഇയിൽവെച്ച് മരിച്ച പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്ന ഏജന്റുമാര്‍ക്കെതിരെ ജാഗ്രത നിർദേശവുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഏജന്റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികള്‍ കോണ്‍സുലേറ്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകൾ മാത്രമേ ഇക്കാര്യത്തില്‍ ഏജന്റുമാര്‍ ഈടാക്കാവൂ എന്ന് കോൺസുലേറ്റ് അറിയിച്ചു.

മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കും അധികാരപ്പെടുത്തിയ വ്യക്തികള്‍ക്കും എല്ലാ സൗകര്യവും നല്‍കാന്‍ കോണ്‍സുലേറ്റ് പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. വിവിധ എമിറേറ്റുകളിലായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലില്‍ ഉള്‍പ്പെട്ട കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ മേല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്ക് 0507347676, 800 46342 എന്നീ നമ്പറുകളില്‍ 24 മണിക്കൂറും കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights: The Indian Consulate in Dubai issued a warning against overcharging agents to bring the dead body home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us