ബുർജ് ഖലീഫ ഇന്നു മുതൽ ഇതുവരെ കാണാത്ത രൂപത്തിൽ; ഒരുങ്ങുന്നത് 'ഇടിവെട്ട് ലൈറ്റിംഗ്'

53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പുതിയ ലൈറ്റിംഗ് സംവിധാനത്തിൻ്റെ ഉദ്ഘാടന പ്രദർശനം ഇന്ന് വൈകീട്ട് നടക്കും

dot image

ദുബായി: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇതുവരെ കാണാത്ത രൂപമാറ്റത്തിനൊരുങ്ങുന്നു. ഇന്ന് മുതലാണ് ബുർജ് ഖലീഫ പുതിയ ലൈറ്റിംഗ് സംവിധാനവുമായി രൂപമാറ്റത്തിനൊരുങ്ങുന്നത്. വിപ്ലവകരമായ മാറ്റത്തിന് ബുർജ് ഖലീഫ തയ്യാറെടുക്കുന്നതെന്നാണ് എമ്മാർ പ്രോപ്പർട്ടി വ്യക്തമാക്കിയിരിക്കുന്നത്. 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പുതിയ ലൈറ്റിംഗ് സംവിധാനത്തിൻ്റെ ഉദ്ഘാടന പ്രദർശനം ഇന്ന് വൈകീട്ട് നടക്കും. ജനുവരി 5ന് ബുർജ് ഖലീഫയുടെ 15-ാം വാർഷികത്തിലും പുതിയ ലൈറ്റിംഗ് സംവിധാനം പുതുമയുള്ള കാഴ്ച കാത്തുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ആർജിബിഡബ്ല്യു ലൈറ്റിംഗ് സംവിധാനമാണ് ബുർജ് ഖലീഫയുടെ മുഖച്ഛായ മാറ്റുക. ചലനാത്മകവും പുതിയതുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബുർജ് ഖലീഫയെ കൂടതൽ സൗന്ദര്യാത്മകമാക്കുമെന്നാണ് റിപ്പോർട്ട്.

വൈവിധ്യമാർന്ന നിറങ്ങളുടെയും ഇഫക്റ്റുകളുടെയും വിശാലമായ സ്പെക്ട്രത്തെ പ്രതിഫലിപ്പിക്കുന്നതാവും ബുർജ് ഖലീഫയുടെ മുഖമാറ്റം. തടസ്സങ്ങളിലാത്ത പ്രവർത്തനം ഉറപ്പാക്കാൻ ആറ് മാസത്തെ മോക്ക്-അപ്പ് ടെസ്റ്റിംഗും നടത്തിയിരുന്നു. ഡൈനാമിക് ആർജിബിഡബ്ല്യു ടെക്‌നോളജി ഉപയോഗിച്ചാണ് സങ്കീർണ്ണമായ ലൈറ്റിംഗ് ഇഫക്‌റ്റുകൾ സൃഷ്‌ടിച്ചിരിക്കുന്നത്. ഉത്സവ സമയത്തെ ഡിസ്പ്ലേയ്ക്കും നിത്യേനയുള്ള ദീപാലങ്കാരങ്ങൾക്കും മീഡിയ സ്ക്രീനുനുമെല്ലാം പറ്റുന്ന നിലയിലാണ് സ്റ്റാറ്റിക് ലൈറ്റുകൾക്ക് പകരമായി നവീകരിച്ച ലൈറ്റിംഗ് ഇഫക്ടുകൾ ഉപയോഗിക്കുന്നത്.

Content Highlights: Burj Khalifa spectacle to be different from today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us