റാസൽഖൈമ: എമിറേറ്റിലെ മലമുകളിൽ കാൽനടയാത്രയ്ക്കിടെ തളർന്നുപോയ രണ്ട് പ്രവാസികളെ 3000 അടി ഉയരത്തിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി. ഏഷ്യക്കാരായ ഒരു പുരുഷനെയും ഒരു സ്ത്രീയേയുമാണ് എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. സെർച്ച് ആൻഡ് റെസക്യൂ വിഭാഗത്തിൻ്റെ സഹായത്തോടെ റാസൽഖൈമ പൊലീസ് എയർ വിംഗാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒരു പർവതത്തിൻ്റെ കൊടുമുടിയിൽ രണ്ട് വിനോദസഞ്ചാരികൾ കുടുങ്ങിയെന്ന വിവരം ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിച്ചു. വിവരം ലഭിച്ച ഉടനെ തന്നെ എയർ വിംഗ് ഡിപ്പാർട്ട്മെന്റിൻ്റെ ഹെലികോപ്റ്ററുകളിലൊന്ന് സ്ഥലത്തേക്ക് അയക്കുകയും പർവ്വതത്തിൽ കുടുങ്ങിയവരെ കണ്ടെത്തുകയും അവർക്കാവശ്യമായ പിന്തുണ നൽകി അവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
جناح جو شرطة رأس الخيمة ينقذ رجل وإمرأة سياح عالقين على ارتفاع 3000 قدم في قمة أحد جبال الإمارة pic.twitter.com/OsDXL5fiCU
— شرطة رأس الخيمة (@rakpoliceghq) December 9, 2024
രക്ഷാപ്രവർത്തനത്തിന് ശേഷം രണ്ട് വിനോദസഞ്ചാരികളും ആരോഗ്യവാന്മാരാണെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റിലെ മലനിരകളിലൂടെയും താഴ്വരകളിലൂടെയും നടക്കുമ്പോൾ വിനോദസഞ്ചാരികളും പർവതാരോഹരും ജാഗ്രത പാലിക്കണമെന്ന് റാസൽഖൈമ പൊലീസിന്റെ പ്രസ്താവനയിൽ പറയുന്നു. ജീവൻ അപകടത്തിലാക്കുകയും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുകയും ചെയ്യുന്ന അപകടകരമായ മേഖലകളിലേക്കോ അങ്ങേയറ്റം ഉയരങ്ങളിലേക്കോ കയറരുതെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlights: Two Expatriate tourists airlifted from 3000 feet collapse in rasalkhaima