അബുദാബി: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ജനുവരി ഒന്നിന് രാജ്യത്തെ സർക്കാർ-സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അന്നേ ദിവസം ശമ്പളത്തോട് കൂടിയുള്ള അവധിയായിരിക്കും ലഭിക്കുക. യുഎഇ മാനവ വിഭവശേഷി എമിറൈറ്റേസേഷൻ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ സർക്കാർ ജീവനക്കാർക്കും ജനുവരി ഒന്നിന് അവധി ആയിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു. 2025ലെ ആദ്യത്തെ അവധികൂടിയാണിത്. 2025ൽ 15 പൊതു അവധികളാണ് ലഭിക്കുക.
أعلنت وزارة الموارد البشرية والتوطين أن يوم الاربعاء الموافق 1 يناير 2025 عطلة رسمية مدفوعة الأجر لجميع العاملين في القطاع الخاص في الدولة بمناسبة رأس السنة الميلادية.
— وزارة الموارد البشرية والتوطين (@MOHRE_UAE) December 20, 2024
نتمنى لكم جميعاً عاماً مليئاً بالسعادة والنجاح!#وزارة_الموارد_البشرية_والتوطين #الإمارات pic.twitter.com/2gGKki9wnk
പുതുവത്സരത്തോട് അനുബന്ധിച്ച് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുക. വിവിധ കലാ- സാംസ്കാരിക പരിപാടികൾക്കൊപ്പം കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. രാജ്യത്തെ പ്രവാസി സംഘടനകളും പുതുവത്സരത്തിൻ്റെ ഭാഗമായി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
Content Highlights: UAE Announces new year holiday for private sector