റാസൽഖൈമ: ഷോപ്പിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച സഫാരിഗ്രൂപ്പിന്റെ യുഎയിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ റാസൽഖൈമയിൽ ഡിസംബർ 26ന് പ്രവർത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ സഫാരിമാളിന്റെ ഉദ്ഘാടനം ഹിസ് എക്‌സലൻസി ഷൈഖ് ഒമർ ബിൻ സാഖിർ ബിൻ മുഹമ്മദ് അൽഖാസിമി ഉദ്ഘാടനം ചെയ്തു.
ഷൈഖ് സഖർ ഒമർ ബിൻ സഖർ ബിൻ മുഹമ്മദ് അൽഖാസിമി, സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, മാനേജിങ് ഡയറക്ടർമാരായ സൈനുൽ ആബിദീൻ, ഷഹീൻ ബക്കർ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഷമീം ബക്കർ, ഷാഹിദ് ബക്കർ മറ്റു മാനേജ്‌മെന്റ് പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഹൈപ്പർ മാർക്കറ്റ്, ഇലക്ട്രോണിക്‌സ്, ഡിപാർട്‌മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് തുടങ്ങിയ വിഭാഗങ്ങൾ ഇവിടെയുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 26 മുതൽ സഫാരി മാൾ സന്ദർശിക്കുന്നവർക്ക് ഒന്നും പർച്ചേസ് ചെയ്യാതെ തന്നെ 'വിസിറ്റ് ആന്റ് വിൻ' പ്രമോഷനിലൂടെ ഒരു ലക്ഷം ദിർഹം സമ്മാനമായി നേടാം. വെറും രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിർഹമും രണ്ടാം സമ്മാനമായി 30,000 ദിർഹമും മൂന്നാം സമ്മാനമായി 20,000 ദിർഹമും സമ്മാനമായി നേടാം.
കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് സുസൂക്കി ജിംനി 5 കാറുകൾ നൽകുന്ന പ്രമോഷനും സഫാരിയിൽ ഒരുക്കിയിട്ടുണ്ട്. സഫാരി ഹൈപ്പർ മാർക്കറ്റിൽ നിന്നും 50 ദിർഹമിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി 'മൈ സഫാരി' ആപ്പിൽ രജിസ്റ്റർ ചെയ്ത ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.
Content Highlights: Safari Mall opened in Ras Al Khaimah