ദുബായ്: ഓസ്ട്രേലിയൻ പൗരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി. സുഹൃത്തിനെ കുത്തിക്കൊന്ന കേസിലാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജുമൈറ ബീച്ച് റസിഡൻസിലാണ് തർക്കത്തിനിടെ കൊലപാതകം നടന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതി നാട് വിടാൻ ശ്രമിച്ചുവെങ്കിലും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. സുഹൃത്തുമായി തർക്കമുണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതിന് പിന്നാലെ അന്വേഷിക്കാനെത്തിയ പെൺ സുഹൃത്താണ് മൃതദേഹം ആദ്യം കണ്ടത്.
പ്രതി പിതാവുമായിട്ടാണ് ഫ്ലാറ്റിൽ താമസിക്കുന്നത്. സംഭവ സമയത്ത് പിതാവ് അരികിലുണ്ടായിരുന്നില്ലെന്നാണ് വിവരം, എന്നാൽ പ്രതിയെ രക്ഷപ്പെടാൻ പിതാവ് സഹായിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്. പ്രായത്തെ കണക്കിലെടുത്താണ് ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.
Content Highlights: Dubai Criminal Court has sentenced an australian citizen to life imprisonment for fatally stabbling his friend