ദേശീയ തലത്തിൽ അഞ്ചാം സ്ഥാനം; സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലാണ് ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം റാങ്കും അംറത് നേടിയത്

dot image

ദുബായ്: 2024ലെ സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി വിദ്യാർത്ഥിനി. ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്നും ഒന്നാം റാങ്കുമാണ് പ്രവാസി മലയാളിയായ അംറത് ഹാരിസ് കരസ്ഥമാക്കിയിരിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിലാണ് അംറത് ഈ നേട്ടം സ്വന്തമാക്കിയത്. 2021ൽ ദേശീയതലത്തിൽ നടന്ന സിഎ ഇൻ്റർ പരീക്ഷയിൽ പതിനാറാം റാങ്ക് അംറത് നേടിയിരുന്നു.

22 വർഷമായി അംറത്തും കുടുംബവും യുഎഇയിലാണ്. ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി ചെയ്യുന്ന ഹാരിസ് ഫൈസലാണ് പിതാവ്. മാതാവ് ഷീബ, ഇവരുടെ രണ്ടാമത്തെ മകളാണ് അംറത്ത്. സഹോദരി അംജതയും ഭർത്താവ് തൗഫീക്കും സിഎ ബിരുദരാണ്. കുടുംബത്തിലെ മൂന്നാമത്തെ സിഎകാരിയെന്ന പ്രത്യേകതകൂടിയുണ്ട്.

Content Highlights: Non-resident student with brilliant rank in CA final exam

dot image
To advertise here,contact us
dot image