അബുദാബി: അബുദാബി പൊലീസിന് പുതിയ മേധാവിയെ നിയമിച്ചു. മേജർ ജനറൽ അഹമ്മദ് സെയ്ഫ് ബിൻ സൈത്തൂൺ അൽ മുഹൈരിയെയാണ് അബുദാബി പൊലീസ് കമാൻഡർ ഇൻ ചീഫായി നിയമിച്ചിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
അബുദാബി എക്സിക്യൂട്ടീവവ് കൗൺസിൽ അംഗം ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനെ എമിറേറ്റിലെ ഈർജ വകുപ്പിന്റെ ചെയർമാനായും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മേജർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യനെ അബുദാബി പൊലീസ് ഡയറക്ടർ ജനറലായി നിയമിച്ചുകൊണ്ടുള്ള പ്രമേയവും പുറത്തുവിട്ടു.
Khaled bin Mohamed bin Zayed has issued a resolution appointing H.E. Major General Sheikh Mohammed bin Tahnoon Al Nahyan as Director General of Abu Dhabi Police. pic.twitter.com/tEkZa9BJUS
— مكتب أبوظبي الإعلامي (@ADMediaOffice) January 2, 2025
അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഡോ. അബ്ദുല്ല ഹുമൈദ് അൽ ജർവാനെ എമിറേറ്റിലെ ഈർജ വകുപ്പിന്റെ ചെയർമാനായും നിയമിച്ചു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മേജർ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിൻ തഹ്നൂൻ അൽ നഹ്യനെ അബുദാബി പൊലീസ് ഡയറക്ടർ ജനറലായി നിയമിച്ചുകൊണ്ടുള്ള പ്രമേയവും പുറത്തുവിട്ടു.
Content Highlights: Abu Dhabi Gets New Police Cheif