അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം ഇത്തവണയും മലയാളിക്ക്; പ്രവാസിക്ക് കിട്ടിയത് 70 കോടി

രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച ഒരു സൗജന്യ ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്

dot image

അബുദാബി: അബുദാബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇത്തവണയും മലയാളിക്ക്. നറുക്കെടുപ്പിൽ മലയാളി നഴ്സ് സ്വന്തമാക്കിയത് 3 കോടി ദിർഹം (ഏകദേശം 70 കോടി രൂപ). ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു മോഹനനാണ് ഇക്കുറി ഭാഗ്യം തേടിയെത്തിയത്. രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങിയപ്പോൾ ലഭിച്ച ഒരു സൗജന്യ ടിക്കറ്റിനായിരുന്നു സമ്മാനം ലഭിച്ചത്.

ഡിസംബർ 26ന് വാങ്ങിയ 535948 എന്ന നമ്പർ ടിക്കറ്റിലാണ് 70 കോടി രൂപയുടെ ജാക്ക്പോട്ട് ഒളിഞ്ഞിരുന്നത്. ഡ്യൂട്ടിക്കിടെയാണ് മനുവിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം എത്തുന്നത്. ഏഴു വർഷത്തോളം ബഹ്‌റൈനിൽ നഴ്സായി ജോലി ചെയ്യുന്ന മനു കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നയാളാണ്.

16 സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് മനു ടിക്കറ്റ് വാങ്ങിയത്. സമ്മാന തുക ഇവരുമായി പങ്കിടും. വാർത്ത അറിഞ്ഞപ്പോൾ സുഹൃത്തുക്കളിൽ ചിലരുടെ കണ്ണുകൾ നിറഞ്ഞു. തങ്ങളുടെ എല്ലാവരുടെയും കടങ്ങൾ വീട്ടാനും ഒരു വീട് പണിയാനും ഇതിലൂടെ സാധിക്കുമെന്നും മനു പറഞ്ഞു.

Content Highlight :Malayali owns the big ticket this time too; The expatriate got a fortune of 70 crores

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us