ദുബായ്: വഴക്കിനിടെ ഭാര്യയെ ആക്രമിച്ച കേസിൽ യുവാവിന് ശിക്ഷ വിധിച്ചു. മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. ആക്രമണത്തിൽ ഭാര്യയുടെ കൈക്ക് പൊട്ടലും മൂന്ന് ശതമാനം സ്ഥിരമായ വൈകല്യവുമുണ്ടായി. 2023 ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
ഏഷ്യൻ പൗരത്വമുള്ള ദമ്പതികൾ തമ്മിലാണ് തർക്കമുണ്ടായത്. ഷെയ്ഖ് സായിദ് റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ കാറിനുള്ളിൽവെച്ചാണ് തർക്കമുണ്ടായത്. ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായപ്പോൾ കയ്യാങ്കളിയിൽ ചെന്ന് അവസാനിക്കുകയായിരുന്നു. ഭാര്യയുടെ ഇടതുകൈയിൽ പിടിച്ച് വളച്ചൊടിക്കുകയും ബലമായി പുറകിലേക്ക് തള്ളുകയും ചെയ്തുവെന്നാണ് കോടതി രേഖകളിൽ വ്യക്തമാക്കുന്നത്.
പരിക്കേറ്റ യുവതി റാഷിദ് ആശുപത്രിയിൽ ചികിത്സ തേടി. ഓപ്പറേഷന് വിധേയമാവുകയും ചെയ്തു. പിന്നീടാണ് വൈകല്യമുണ്ടായതിന് പിന്നാലെ 2023 ജൂലൈ അഞ്ചിനാണ് പൊലീസിൽ പരാതി നൽകിയത്.
Content Highlights: Dubai man semtenced to 3 months in jail deportation after assault leaves wife disabled