ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം തകർന്നോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമെന്ന് എമിറേറ്റ്സ്

ഔദ്യോ​ഗിക പ്രസ്താവനയിലൂടെയാണ് എമിറേറ്റ്സ് യാഥാർത്ഥ്യം വിശദമാക്കിയത്

dot image

ദുബായ്: കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ച വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ് എയ‍ർലൈൻ അധികൃതർ. എമിറേറ്റ്സ് എ380 തകർന്നെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്നും ഇത് അസത്യമാണെന്നും എമിറേറ്റ്സ് വ്യക്തമാക്കി. വീഡിയോ നീക്കം ചെയ്യാനായി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സമീപിച്ചിട്ടുണ്ടെന്ന് എമിറേറ്റ് അറിയിച്ചു. ഔദ്യോ​ഗിക പ്രസ്താവനയിലൂടെയാണ് എമിറേറ്റ്സ് യാഥാർത്ഥ്യം വിശദമാക്കിയത്.

തെറ്റിദ്ധരിപ്പിക്കുന്നതും അപകടകരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി വീഡിയോ നീക്കം ചെയ്യണം. അല്ലെങ്കിൽ ഡിജിറ്റൽ മാർ​ഗം നിര്‍മ്മിച്ച വീഡിയോ ആണെന്ന് വ്യക്തമായി രേഖപ്പെടുത്താനോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. സുരക്ഷയാണ് എമിറേറ്റ്സിന് ഏറ്റവും പ്രധാനമെന്നും അതുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങളെ വളരെയേറെ ഗൗരവകരമായാണ് കാണുന്നതെന്നും എമിറേറ്റ്സ് എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.

2007ല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ മുതല്‍ എയര്‍ബസ് എ380 സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായതിനാല്‍ തന്നെ എയര്‍ബസ് എ380 സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി വിശദമായ പരിശോധനകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ക്കും വിധേയമായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നൂതന സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍ക്രാഫ്റ്റിന്‍റെ രൂപകല്‍പ്പന പോലും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ളതാണ്. ചരിത്രത്തില്‍ ഇതുവരെ എമിറേറ്റ്സ് എ380 വിമാനത്തിന് സുരക്ഷയുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ളത് വളരെ കുറച്ച് പ്രശ്നങ്ങള്‍ മാത്രമാണ്. വലിയ വിമാനത്തകര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. ഇത് എയര്‍ബസിന്‍റെ രൂപകല്‍പ്പനയിലെ ഉയര്‍ന്ന നിലവാരത്തെയും സുരക്ഷയെയും എടുത്തുകാട്ടുന്നതാണെന്നും അധികൃതർ പറഞ്ഞു.

Content Highlight : Did the world's largest passenger plane crash? Emirates says the video circulating on social media is fake

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us