അബുദാബി: യുഎഇയുടെ 29 സഹായ ട്രക്കുകൾ കൂടി ഈജിപ്തിലെ റഫ അതിർത്തി കടന്ന് ഗാസയിലെത്തി. പലസ്തീൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി 364 ടണ്ണിലേറെ ദുരിതാശ്വാസ സാധനങ്ങളാണ് ട്രക്കുകൾ വഹിച്ചത്.
ശൈത്യകാല വസ്ത്രം, താമസ ടെന്റ് തുടങ്ങിയ അവശ്യ സാധനങ്ങളാണ് ട്രക്കുകളിലുള്ളത്. ഇതുവരെ ഗാസയിലേക്ക് 2,319 ട്രക്കുകളിലായി 29,025 ടണ്ണിലേറെ അവശ്യ വസ്തുക്കൾ യുഎഇ അയച്ചിട്ടുണ്ട്. യുദ്ധത്തിന്റെ തുടക്കം മുതൽ ഗാസ മുനമ്പിലേക്ക് യുഎഇ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ട്.
സംഘർഷത്തിൽ ഗുതുരമായി പരിക്കേറ്റവരെ യുഎഇയിലെത്തിച്ച് ചികിത്സിക്കുന്നുമുണ്ട്. 55 രോഗികളും അവരുടെ കുടുംബാഗംങ്ങളും ഉൾപ്പടെ 127 പേർ കഴിഞ്ഞ ആഴ്ച അബുദാബിയിൽ ചികിത്സയ്ക്കായെത്തിയിട്ടുണ്ട്.
Content Highlights: UAE aid convoys arrive in Gaza with over 364 tonnes of humanitarian aid