റാസൽ ഖൈമയിൽ മോട്ടോർ സൈക്കിളിൽ കാറിടിച്ച് അപകടം; രണ്ട് പെൺകുട്ടികൾ മരിച്ചു

ഉൾറോഡിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇവർക്ക് പിന്നിൽ കാറിടിച്ചാണ് അപകടം

dot image

റാസൽ ഖൈമ: എമിറേറ്റിൽ മോട്ടോർ സൈക്കിളിൽ കാറിടിച്ച് രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം. പതിനാലും പതിനഞ്ചുവയസുമുള്ള പെൺകുട്ടികളാണ് അപകടത്തിൽ മരിച്ചത്. ഉൾറോഡിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇവർക്ക് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ചിരുന്ന 37കാരനാണ് പിടിയിലായത്.

അപകട വിവരം അറിഞ്ഞ ഉടനെ പൊലീസും പട്രോളിം​ഗ് സംഘവും പാരാമെഡിക്കലുകളും സംഭവസ്ഥലത്തെത്തിയെങ്കിലും അപകടത്തിൽ ​ഗുരുതര പരിക്കേറ്റ പെൺകുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.

പെൺകുട്ടികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളുമായി കാർ കൂട്ടിയിടിച്ചതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന് റാസൽഖൈമ പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നിരപരാധികളുടെ ജീവൻ ഭീഷണിയാകുന്ന അപകടങ്ങൾ തടയുന്നതിന് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങളും വേഗപരിധികളും പാലിക്കണമെന്നും റാസൽഖൈമ പൊലീസ് നിര്‍ദേശിച്ചു.

Content Highlights: 2 girls killed in motorcycle accident in Ras Al Khaimah

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us