അബുദാബി: യുഎഇയിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു കിഴക്കൻ പ്രദേശങ്ങളിലാവും കൂടുതൽ മഴ ലഭിക്കുക. കഴിഞ്ഞ ദിവസവും യുഎഇയിൽ മഴ ലഭിച്ചിരുന്നു.
തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി മീ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവ്യതമായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ദുബൈയിൽ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.41 വരെ മഴ പെയ്തിരുന്നു. അതേ സമയം ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 27.9 ഡിഗ്രി സെൽഷ്യസാണ്.
Content highlight- Chance of rain in UAE today; Meteorological center with warning