ദുബായ്: കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് കയറ്റി അയച്ച രണ്ട് മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നുവെന്ന് പ്രവാസി സാമൂഹ്യ പ്രവര്ത്തകന് അഷറഫ് താമരശേരി. സുഖമില്ലാത്ത സുഹൃത്തിനെ പരിചരിക്കാന്‍ ഗള്‍ഫില്‍ എത്തിയ ആളുടേയും അദ്ദേഹം പരിചരിച്ച ആ സുഹൃത്തിന്റെയുമായിരുന്നു ആ രണ്ട് മൃതദേഹങ്ങളെന്ന് അഷറഫ് താമരശേരി ഫേസ്ബുക്കില്‍ കുറിച്ചു.
ജീവിതത്തില്‍ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവര്‍ക്കേ അതിന്റെ ആഴം അറിയുകയുള്ളൂ എന്ന് പറഞ്ഞുകൊണ്ടാണ് അഷറഫ് താമരശേരി കുറിപ്പ് തുടങ്ങുന്നത്. സുഖമില്ലാതെ കഴിയുന്ന തന്റെ സുഹൃത്തിനെ പരിചരിക്കുവാനാണ് അദ്ദേഹം ഇവിടെ എത്തിയെന്ന് അഷറഫ് പറഞ്ഞു. ദിവസങ്ങളോളം ആ സുഹൃത്തിന് വേണ്ടുന്ന പരിചരണങ്ങള്‍ അദ്ദേഹം നല്കി. ഇതിനിടെ ഹൃദയസ്തംഭനം മൂലം അദ്ദേഹം മരണപ്പെട്ടു. അധികം താമസിയാതെ സുഖമില്ലാത്തിരുന്ന ആ സുഹൃത്തും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ഇതൊക്കെ നമുക്ക് എങ്ങനെ സഹിക്കാനാകുമെന്നും അഷറഫ് താമരശേരി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജീവിതത്തില്‍ സങ്കടം എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞവര്‍ക്കേ അതിന്റെ ആഴം അറിയുള്ളൂ. എന്നും കൂടെയുള്ളവരാകണമെന്നില്ല എപ്പോഴും താങ്ങായി വരുന്നത്. ഇന്നലെ കയറ്റിവിട്ട രണ്ട് മൃതദേഹങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. സുഖമില്ലാതെ ഇവിടെ കഴിയുന്ന തന്റെ സുഹൃത്തിനെ പരിചരിക്കുവാനാണ് അദ്ദേഹം ഇവിടെ എത്തിയത്. ദിവസങ്ങളോളം ആ സുഹൃത്തിനു വേണ്ടുന്ന പരിചരണങ്ങള്‍ നല്കി വരവേയാണ് അദ്ദേഹം ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നത്. അധികം താമസിയാതെ തന്നെ സുഖമില്ലാത്തിരുന്ന ആ സുഹൃത്തും ഹൃദയസ്തംഭനമായി മരണപ്പെടുകയായിരുന്നു. ഇതൊക്കെ നമുക്ക് എങ്ങിനെ സഹിക്കാനാകും. ജീവിതം പലപ്പോഴും ഇങ്ങിനെയൊക്കെയാണ്, നിനച്ചിരിക്കാത്ത സമയത്താണ് മരണം എല്ലാവരിലും കടന്നു വരുന്നത്. ആ രണ്ട് സുഹൃത്തുക്കള്‍ക്കളുടെ കുടുംബാംഗങ്ങള്‍ക്കും സഹിക്കാനുള്ള മനക്കരുത്ത് സര്വ്വശക്തന് നല്കുമാറാകട്ടെ.
അതോടൊപ്പം ആ രണ്ട് സുഹൃത്തുക്കള്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
അഷറഫ് താമരശ്ശേരി
Content Highlights- ashraf thamarassery share fb post about two people they died in dubai